Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 5:17 am

Menu

Published on September 3, 2015 at 3:18 pm

സണ്ണി ലിയോണ്‍ അഭിനയിച്ച പരസ്യം ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സി.പി.ഐ നേതാവ്

sunny-leones-condom-ad-will-increase-rape-cases-destroy-sensibility-says-cpi-leader-atul-kumar-anjan

ഗാസിപുര്‍: സണ്ണി ലിയോൺ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം ബലാത്സംഗം വർധിപ്പിക്കാൻ കാരണമാകുമെന്ന് സിപിഐ നേതാവ് അതുൽ കുമാർ അൻജാൻ. സണ്ണി അഭിനയിച്ച പരസ്യം ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരസ്യം ജനങ്ങള്‍ കണ്ടാല്‍ ബലാത്സംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരമാര്‍ശം. ഇത്തരം പരസ്യങ്ങള്‍ ലൈംഗികവേഴ്ച്ചകളെ പ്രോത്സാഹിപ്പിക്കും. വൈകാരികതയെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ജീവിതത്തില്‍ ഇതുവരെ ഒരു അശ്ലീല ചിത്രംപോലും കണ്ടിരുന്നില്ല. ഒരിക്കല്‍ കാണാന്‍ ഇടയായപ്പോള്‍ രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ തനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നെന്നും അതുല്‍കുമാര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News