Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
‘സക്കറിയയുടെ ഗര്‍ഭിണികള്‍’ എന്ന ചിത്രത്തിലാണ് യുവ താരം സനൂഷ ഗര്‍ഭിണിയായി അഭിനയിച്ചത്. എന്നാൽ താൻ ഗര്‍ഭിണിയായി അഭിനയിക്കുന്നതിൽ അമ്മക്ക് തീരേ താല്പര്യമില്ലായിരുന്നു എന്നും സനുഷ പറയുന്നു.സനുഷയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അമ്മ സമ്മതിച്ചത്.അഭിനയത്തിന് വേണ്ടിയാണെങ്കിലും ഗര്‍ഭം ധരിക്കുന്നത് തികച്ചും വ്യത്യസ്‌തമായ അനുഭവമാണ്. ഗര്‍ഭിണിയായി വേഷം ചെയ്തപ്പോള്‍ തനിക്ക് എല്ലാ അമ്മമാരോടുമുളള ബഹുമാനം കൂടി എന്നും സനുഷ കൂട്ടിച്ചേർത്തു.ചിത്രത്തില്‍ വിദ്യാര്‍ഥിനി ആയിരിക്കെ ഗര്‍ഭിണിയാകുന്ന ഒരു സ്കൂള്‍ കുട്ടിയുടെ വേഷത്തിലാണ് സനൂഷ അഭിനയിക്കുന്നത്. ,സക്കറിയ എന്ന ഒരു ഡോക്ടറും അദേഹത്തിന്റെ ജീവിതത്തില്‍ വന്നു പോകുന്ന അഞ്ചു ഗര്‍ഭിണികളുമാണ് ചിത്രത്തിന്റെ പ്രമേയം കൂടാതെ ‘സക്കറിയയുടെ ഗര്‍ഭിണികളില്‍’ അവസരം ലഭിച്ചതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും തന്‍റെ ജീവിതത്തില്‍ ലഭിച്ചതില്‍ ഏറ്റവും മികച്ച വേഷമാണിതെന്നും സനൂഷ പറഞ്ഞു.., പ്ലസ്‌ടുവിൽ പഠിക്കുമ്പോഴാണ് സനുഷ ഗർഭിണിയായി അഭിനയിച്ചത്.
Leave a Reply