Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകുന്ന സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ 25 മുതല്‍ സെപ്റ്റംബര്‍ 30 വരെ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കടലിലും കായലിലും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ വേലിയേറ്റത്തിനും വേലിയിറക്കത്തിനും സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ ശക്തമായ വേലിയേറ്റത്തിനൊപ്പം കടല്‍ ഉള്‍വലിയാനും സാധ്യതയുണ്ട്. രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ ശക്തമായ തിരമാലകള്‍ അടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തേക്ക് കടലിലും കായലിലും ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.ദ്വീപുകളിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. തീരദേശ ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പസഫിക് സ്റ്റാൻഡേർഡ് സമയം ഞായറാഴ്ച രാത്രി 7.11ഓടെയാണ് സൂപ്പർ മൂൺ ദൃശ്യമാകുക.
ഭൂമിയുടെ ഭ്രമണപഥത്തിന് ഏറ്റവുമരികിൽ ചന്ദ്രനെത്തുമ്പോഴുണ്ടാകുന്ന ചന്ദ്ര ഗ്രഹണത്തിനാണ് സൂപ്പർ മൂൺ സംഭവിക്കുക. എത്തുന്ന സൂര്യപ്രകാശത്തിന് ദിശാമാറ്റം വരുന്നതിനാൽ കടും ചുവപ്പ് നിറമായി ചന്ദ്രൻ മാറും. ഭൂമിയുടെ നിഴലിലേക്ക് ചന്ദ്രൻ മറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ ദുശ്ശകുനമായാണ് ലോകത്തെ വിവിധ ജനവിഭാഗങ്ങൾ കാണുന്നത്. എന്നാൽ സൂര്യനോട് ഏറ്റവുമടുത്ത് വരുന്നതു കൊണ്ടാണ് സാധാരണയേക്കാൾ വലിപ്പമുണ്ടാകുന്നതെന്ന് ശാസ്ത്രം വ്യക്തമായ വിശദീകരണം നൽകുന്നുണ്ട്. ചന്ദ്രന്റെ ഭ്രമണപഥം വൃത്താകൃതിയിലല്ലാത്തതിനാലാണ് ഭൂമിയോടടുത്ത് വരുന്നതെന്നാണ് ശാസ്ത്രഞ്ജർ പറയുന്നത്.
സാധാരണ ദൃശ്യമാകുന്ന ചന്ദ്രനെക്കാൾ പതിനാലു ശതമാനം വലുപ്പക്കൂടുതലാണു സൂപ്പർ മൂണിന്. അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും ഞായറാഴ്ച സൂപ്പർ മൂൺ ഗ്രഹണം പൂർണമായും ദൃശ്യമാകും. 28നു പുലർച്ചെ ഭാഗികമായ ഗ്രഹണം കേരളത്തിലും ദൃശ്യമാകും.കഴിഞ്ഞ 115 വർഷത്തിനിടെ അഞ്ചു തവണ മാത്രമാണ് സൂപ്പർ മൂൺ കണ്ടിട്ടുള്ളത്. വേലിയേറ്റം, കടൽക്ഷോഭം, ഭൂകമ്പം, അഗ്നിപർവതസ്ഫോടനം തുടങ്ങിയ പ്രതിഭാസങ്ങൾ ഈ സമയത്തുണ്ടാവാറുണ്ട്.
Leave a Reply