Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: പാമോലിന്‍ ഇറക്കുമതി കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. രാഷ്ട്രീയ താൽപര്യത്തിനായി വി.എസ് കേസിനെ ഉപയോഗിക്കുന്നുവെന്ന് കോടതി പറഞ്ഞു. കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന നിലപാടാണ് വി.എസിന്റേതെന്നും കേസ് നീട്ടിക്കൊണ്ട് പോകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.വിഎസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ കേസില്‍ ചില രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ച്ച കൂടി സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി വിഎസിനെതിരെ പരാമര്‍ശം നടത്തിയത്.കേസ് ഇനിയും നീട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചാൽ വിഎസിനെതിരെ വിധി പുറപ്പെടുവിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Leave a Reply