Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂരു :ബാംഗ്ലൂരു സ്ഫോടനക്കേസിലെ പ്രതിയും പിഡിപി നേതാവുമായ അബ്ദുള്‍ നാസര്‍ മദനിയ്ക്ക് കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി അനുവാദം നല്കി. മദനിയുടെ സുരക്ഷ ചുമതല കർണ്ണാടക സർക്കാരിനായിരിക്കുമെന്നും കോടതി അറിയിച്ചു. അസുഖബാധിതയായ അമ്മയെ കാണാന്‍ അഞ്ച് ദിവസത്തേക്കാണ് മദനിക്ക് അനുവാദം നൽകിയിട്ടുള്ളത്. ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്ന മദനിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ ബാംഗലൂരു സ്ഫോടന കേസിലെ വിചാരണ രണ്ട് കൊല്ലം നീളുമെന്ന കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു. ഇക്കാര്യവും ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കാന്‍ സുപ്രീം കോടതി പരിഗണിച്ചു.
Leave a Reply