Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 2:30 pm

Menu

Published on February 18, 2014 at 11:32 am

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ റദ്ദാക്കി

supreme-court-commutes-death-penalty-of-rajiv-gandhis-killers-to-life

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ഇളവു ചെയ്തു. ശിക്ഷിയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവര്‍ നല്‍കിയ പുനപരിശോധന ഹർജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷ ഇളവ് ചെയ്തത്.ഹർജിയില്‍ തീരുമാനമെടുക്കാന്‍ അനാവശ്യകാലതാമസം നേരിട്ടതിനാലാണ് കോടതി വിധി. 2011ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ മൂവരുടേയും ദയാഹരജി തള്ളിയിരുന്നു. 2000ല്‍ വധശിക്ഷ വിധിക്കപ്പെട്ടിട്ടും 11 വര്‍ഷമെടുത്തു ദയാഹരജിയില്‍ തീരുമാനമാകാന്‍. ഇത് ഗുരുതരമായി വീഴ്ചയാണെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കേന്ദ്രസർക്കാര്‍ കേസില്‍ ഇടപെട്ട രീതിയേയും കോടതി വിമര്‍ശിച്ചു.ദയാഹർജിയില്‍ കാലതാമസം നേരിട്ടാല്‍ പ്രതികളുടെ വധശിക്ഷ ഇളവു ചെയ്യാമെന്ന സുപ്രധാന വിധി ജനുവരി 21ന് സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹരജി നല്‍കിയത്. 23 വര്‍ഷം താന്‍ നടത്തിയ പോരാട്ടങ്ങളുടെ നേട്ടമാണ് വിധിയെന്നാണ് പേരറിവാളന്റെ അമ്മ അര്‍പ്പുതമ്മാള്‍ വിധിയോട് പ്രതീക്ഷിച്ചത്.1991മെയ് 21 ന്  തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചാവേര്‍ ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1998 ജനുവരി 28ന് വിചാരണക്കോടതി 26 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ 1999 മെയ് 11ന് സുപ്രീം കോടതി നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാള്‍ എന്നിവരുടെ വധശിക്ഷമാത്രം ശരിവെയ്ക്കുകയായിരുന്നു. ഇതില്‍ നളിനിയുടെ വധശിക്ഷ നേരത്തെതന്നെ ജീവപര്യന്തമാക്കി കുറച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News