Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 5, 2024 10:16 am

Menu

Published on October 9, 2018 at 3:07 pm

ശബരിമലയിലെ സ്ത്രീ പ്രവേശനം ; റിവ്യു ഹര്‍ജി ഉടന്‍ പരിഗണിക്കില്ല

supreme-court-declain-urgent-hearing-in-review-petition-in-sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീ പ്രവേശനം ചോദ്യം ചെയ്തുള്ള പുനപ്പരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടിയന്തിരമായി പരിഗണിക്കില്ല. ദേശീയ അയ്യപ്പ ഭക്ത സംഘം സമര്‍പ്പിച്ച പുനപ്പരിശോധന ഹര്‍ജിയാണ് അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് വ്യക്തമാക്കിയത്.

ഹര്‍ജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും ലക്ഷക്കണക്കിന് ആളുകളാണ് ഈ വിധിക്കെതിരെ തെരുവില്‍ ഇറങ്ങുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതിരുന്ന കോടതി ഈ വിഷയം മറ്റ് പുനപ്പരിശോധന ഹര്‍ജികള്‍ക്കൊപ്പം ലിസ്റ്റ് ചെയ്യുകയും അതിന്റെ മുറപ്രകാരം പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ 12ാം തിയ്യതി കോടതിക്ക് പൂജ അവധി തുടങ്ങുന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് വൈകുമെന്നും ശബരിമലയില്‍ ചടങ്ങുകള്‍ തുടങ്ങുന്ന സമയം അടുത്തതിനാല്‍ ഹര്‍ജിയുടെ അടിയന്തിര സ്വഭാവം മനസ്സിലാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അത്തരം വിഷയങ്ങള്‍ പരിഗണിക്കാന്‍ കോടതി തയ്യാറായില്ല.

വിഷയത്തില്‍ ഇന്നും വരും ദിവസങ്ങളിലും കൂടുതല്‍ പുനപ്പരിശോധന ഹര്‍ജികള്‍ എത്തുമെന്നാണ് അറിയുന്നത്. വിവിധ അയ്യപ്പ സംഘങ്ങള്‍ക്ക് പുറമെ തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ സംഘടനയും പുനപ്പരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News