Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. 1998-ലെ മാന്‍വേട്ട കേസുമായി ബന്ധപ്പെ ട്ടാണ് നോട്ടീസ്.സല്‍മാനെതിരെ കുറ്റംചുമത്തിയത് തടഞ്ഞിരുന്ന ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ കൊടുത്ത പരാതി പരിഗണിച്ചാണ് സുപ്രീംകോടതി സല്‍മാന് നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് സംബന്ധിച്ച് സല്‍മാന്‍ 1998-ലും 2007-ലും കുറച്ച് കാലം ജോദ്പ്പൂരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടായിരുന്നു. 1998-ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സല്‍മാന്‍ മാന്‍വേട്ട നടത്തിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിച്ചുപോരുന്ന രണ്ട് കൃഷ്ണ മൃഗങ്ങളെയാണ് ഖാന്‍ വെടിവെച്ചത്. കൂടെയുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, താബു, സോനാലി ബന്ദ്രേ, നീലം എന്നിവര്‍ക്കെതിരെ പ്രേരണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ 51-മത് വകുപ്പ് പ്രകാരമാണ് സല്‍മാനെതിരെ കുറ്റം ചുമത്തിയത്. ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Leave a Reply