Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ കൊല്ലുന്നത് സ്‌റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ആക്രമണകാരികളായ തെരുവു നായ്ക്കളെ കൊല്ലാമെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ ബോര്‍ഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. അടുത്തിടെ തെരുവുനായ ആക്രമണം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഹൈകോടതി ഉത്തരവ് പ്രകാരം തെരുവുനായ്ക്കളെ കൊല്ലാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈകോടതി ഉത്തരവിനെതിരെ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയിലത്തെിയത്. ജസ്റ്റിസുമാരായ ദീപക് മിശ്രയും പി.സി പന്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Leave a Reply