Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:51 am

Menu

Published on April 16, 2014 at 5:04 pm

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്

suraj-venjarammoodu-wins-national-award-for-best-actor

ന്യൂഡല്‍ഹി: മലയാളത്തിന് അഭിമാനമായി സുരാജ് വെഞ്ഞാറമൂട് മികച്ച നടനുള്ള  ദേശീയ അവാര്‍ഡ് നേടി. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് പുരസ്‌കാരം. ഹിന്ദി നടന്‍ രാജ്കുമാറിനൊപ്പമാണ്  സുരാജ് അവാർഡ്‌ പങ്കിട്ടത്. ഷിപ്പ് ഓഫ് തെസ്യൂസ് ആണ് മികച്ച ചലച്ചിത്രം. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ലയേസ് ഡയസിലെ അഭിനയത്തിന് ഗീതാഞ്ജലി ഥാപ്പ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. ലയേസ് ഡയസിന്റെ ഛായാഗ്രഹണത്തിന് രാജീവ് രവി മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. ഷാഹിദ് സംവിധാനം ചെയ്ത ഹന്‍സല്‍ മേത്ത മികച്ച സംവിധായകനായി. പേരറിയാത്തവര്‍ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരം മലയാള സിനിമക്കും മിമിക്രി കലാകാരന്‍മാര്‍ക്കും സമര്‍പ്പിക്കുന്നതായി സുരാജ് വെഞ്ഞാറമൂട് പ്രതികരിച്ചു. മലയാള സിനിമക്കുള്ള അംഗീകാരമാണ് പുരസ്കാരം. മലയാളത്തിലെ വലിയ നടന്‍മാര്‍ക്കൊപ്പമുള്ള അഭിനയം തനിക്ക് കരുത്ത് നല്‍കി. പുരസ്കാര ലബ്ധിയില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും സുരാജ് പറഞ്ഞു. ഹന്‍സാല്‍ മെഹ്ത സംവിധാനം ചെയ്ത ഷാഹിദ് എന്ന ഹിന്ദി ചിത്രത്തിലെ അഭിനയമാണ് രാജ്കുമാര്‍ യാദവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

 

Loading...

Leave a Reply

Your email address will not be published.

More News