Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരു പുരുഷന്‍ ഗര്‍ഭം ധരിക്കുന്നു. പ്രശസ്ത ക്യാമറാമാന്‍ അനില്‍ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടാണ് ഗര്‍ഭം ധരിച്ച പുരുഷനായി വെള്ളിത്തിരയിലെത്തുന്നത്. സുധീന്ദ്രന്‍ എന്ന നാട്ടുംപുറത്തുകാരന്‍ താന്‍ ഗര്‍ഭംധരിച്ചിരിക്കുകയാണെന്ന് അറിയുമ്പോഴുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്. ഒരു ഒരു പുരാണ കഥയെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ താരമാണ്. നെടുമുടി വേണു,സിദ്ദിഖ്, ലാല്‍,കലാഭവന്‍ ഷാജോണ്‍,കോട്ടയം നസീര്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.വയലാര്‍ ശരത്ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്കിയിരിക്കുന്നത്.ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ സുവചനനാണ്.
Leave a Reply