Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 10:41 pm

Menu

Published on May 22, 2015 at 11:14 am

നടന്‍ സുരേഷ് ഗോപി എന്‍.എഫ്.ഡി.സി ചെയര്‍മാനായേക്കുമെന്ന് റിപ്പോർട്ട്

suresh-gopi-to-be-appointed-nfdc-chairman

നടന്‍ സുരേഷ് ഗോപി നാഷണല്‍ ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായേക്കുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി സുരേഷ്‌ഗോപി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇതോടെ സ്ഥാനം ഉറപ്പായെന്നാണ് സൂചന. ഇതുവരെ ഒരു സംഘടനയുടെയും സ്ഥാപനത്തിന്റെയും ഭാരവാഹിയാകാത്ത സുരേഷ് ഗോപിക്ക് സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്ഥാനം ലഭിക്കുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു.നിയമിതനായാല്‍ കേന്ദ്രസഹമന്ത്രിക്ക് തുല്യമായ ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയായിരിക്കും സുരേഷ് ഗോപി. രാജ്യത്തേക്ക് വിദേശചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്ത് കൊണ്ടുവരുന്നതും വിവിധ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ വിദേശത്തേക്ക് അയക്കുന്നതുമായ സ്ഥാപനമാണ്‌ എന്‍.എഫ്.ഡി.സി. സിനിമാരംഗത്തിന്റെ സമഗ്രവളര്‍ച്ചയ്ക്കുവേണ്ടി 1975ലാണ് മുംബൈ ആസ്ഥാനമായ കോര്‍പ്പറേഷന്‍ സ്ഥാപിതമായത്.

Loading...

Comments are closed.

More News