Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പതിനാല് വർഷങ്ങൾക്ക് ശേഷം മഞ്ജുവാര്യർ തിരിച്ചു വന്ന ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര് യു. അതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതിനിലേയിലൂടെ എട്ട് വർഷത്തിന് ശേഷം ജ്യോതികയും തിരിച്ചു വരുന്നു. ചെന്നൈയിൽ ചിത്രത്തിൻറെ ഓഡിയോ ലോഞ്ചിനിടെ നടനും ജ്യോതികയുടെ ഭർത്താവുമായ ഭർത്താവുമായ സൂര്യ മനസ്സ് തുറന്നു. ഇതൊരു പ്രായിശ്ചിത്തമാണ്. ഒരു ശരാശരി ഇന്ത്യന്‍ മനുഷ്യനെ പോലെ വിവാഹ ശേഷം ഭാര്യയെ അടുക്കളയിലേക്കും കുട്ടികളിലേക്കും തള്ളിവിട്ടെന്ന ചിന്ത എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതിനുള്ള പ്രായിശ്ചിത്തമാണിത്. എന്തുകൊണ്ട് വിവാഹ ശേഷം ജ്യോ അഭിനയിച്ചില്ലെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രമെന്നും സൂര്യ പറഞ്ഞു.ജ്യോതികയുടെ കഴിവുകളെ നാലു ചുമരുകള്‍ക്കുള്ളില്‍ അമര്‍ത്തി കൊല്ലുന്നതായി പോലും എനിക്ക് തോന്നി. എന്റെ ആരാധകര്‍ പോലും ജ്യോയെ സിനിമയില്‍ നിന്ന് അകറ്റി നിര്‍ത്തിയതിന് എന്നോട് ദേഷ്യപ്പെട്ടുവെന്ന് സൂര്യ പറയുന്നു. എന്നാൽ ഇപ്പോൾ ജ്യോതികയുടെ തിരിച്ചു വരവ് മറ്റാരേക്കാളും സന്തോഷിപ്പിക്കുന്നത് തന്നെയാണെന്ന് സൂര്യ പറഞ്ഞു. ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരെയും ജ്യോതിക ഈ വേദിയിൽ വെച്ച് പേരെടുത്ത് അഭിനന്ദിച്ചിരുന്നു.സൂര്യയുടെയും കുടുംബത്തിന്റെ നിര്‍ബന്ധം കൊണ്ടാണ് താന്‍ വീണ്ടും അഭിനയിച്ചതെന്ന് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കവെ ജ്യോതിക പറഞ്ഞു. ഇതിനൊപ്പം സൂര്യ എന്റെ ലോകമാണെന്ന് പറഞ്ഞുകൊണ്ടാണ് ജ്യോതിക പ്രിയതമനോട് നന്ദി പറഞ്ഞത്. തൻറെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കുമൊപ്പം എന്നും ഉണ്ടായിരുന്ന ആളാണ് സൂര്യയെന്ന് ജ്യോതിക പറയുന്നു.
–