Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:55 am

Menu

Published on December 19, 2015 at 1:22 pm

ആരാധകരോട് നടൻ സൂര്യയുടെ അഭ്യര്‍ഥന…!!!

suriya-requests-fans-not-erect-cut-outs-banners-pasanga

ചെന്നൈ:തന്റെ പുതിയ സിനിമയുടെ റിലീസിങ്ങ് സമയത്ത് തനിക്കു വേണ്ടി പണം ചിലവഴിക്കുന്ന ആരാധകരോട് നടന്‍ സൂര്യയുടെ അഭ്യര്‍ഥന. സൂര്യയുടെ പുതിയ ചിത്രമായ ‘പസങ്ക 2’ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്കു മുന്നില്‍ തന്റെ പടമുള്ള ബാനറുകളോ കട്ടൗട്ടുകളോ വയ്ക്കരുതെന്നാണ് സൂര്യയുടെ അഭ്യര്‍ഥന. തനിക്ക് വേണ്ടി പണം ചിലവഴിക്കരുതെന്നു സൂര്യ പറയുന്നു. ഇത് ചെന്നൈയിലെ ദുരിതബാധതരെ സഹായിക്കണമെന്നാണ് താരത്തിന്റെ അഭ്യര്ർഥന.

പസങ്ക 2 ചിത്രം ദേശീയ പുരസ്‌കാര ജേതാവായ പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പസങ്ക 2. കുട്ടികള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ഇതില്‍ സൂര്യ അതിഥി വേഷമാണ് ചെയ്യുന്നത്. തന്റെ പേരിൽ അറിയപെടേണ്ട ചിത്രമല്ല ഇതെന്നും സൂര്യ പറയുന്നു.പസങ്ക 2 ചിത്രം തിയേറ്ററുകളില്‍ എത്തുന്നത് ഡിസംബര്‍ 24 ആണ്. ഇതിനാല്‍ തന്നെ പണം ചിലവഴിക്കരുതെന്നാണ് സൂര്യയുടെ അഭ്യര്‍ഥന. തന്റെ പ്രിയ്യപ്പെട്ട ആരാധകര്‍ ചന്നൈയിലുള്ളവരെ സഹായിക്കുന്നത് തനിക്ക് അറിയാമെന്നും. അതിനായി തന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും സൂര്യ പറയുന്നു.

Loading...

Comments are closed.

More News