Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 12:16 pm

Menu

Published on August 18, 2014 at 11:00 am

അഞ്ചാന്‍ സിനിമയുടെ വ്യാജ പകർപ്പ് യൂട്യൂബിലും ടോറൻറിലും

surya-starrer-anjans-pirated-copies-in-youtube-and-torrent

കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത സൂര്യയുടെ അഞ്ചാന്‍റെ എന്ന സിനിമയുടെ വ്യാജ പകര്‍പ്പ് യൂട്യൂബിലും ടോറൻറിലും എത്തി . റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബിലെത്തിയ അഞ്ചാന്‍റെ വ്യാജ പകര്‍പ്പ് പിന്നീട് മറ്റ് സോഷ്യല്‍ നെറ്റവര്‍ക്കിംങ് സൈറ്റുകളിലേക്കും പ്രചരിക്കുകയായിരുന്നു. വ്യാപകമായ പരാതികളെത്തുടര്‍ന്ന്‍ ഈ ലിങ്ക് യൂ ട്യൂബ് നീക്കം ചെയ്തു. എന്നാൽ ടോറന്റ് ക്ലൈന്റ് സൈറ്റായ കിക്ക്ആസ് ടോറന്റില്‍ ഈ ചിത്രത്തിൻറെ വ്യാജ പകർപ്പ് പിന്നീട് പുറത്തിറക്കി. ഏകദേശം 54000ത്തോളം ആളുകള്‍ ഇതുവരെ ചിത്രം ഡൌണ്‍ലോഡ് ചെയ്തതായാണ് സൂചന. കോടികള്‍ മുടക്കിയെടുത്ത ചിത്രം യൂട്യൂബില്‍ എത്തിയതോടെ ചിത്രത്തിൻറെ നിർമ്മാതാവും നടനും ആശങ്കയിലാണ്.1400 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 10 കോടി കളക്ഷൻ നേടിയിരുന്നു. ഇതിൽ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 7.5 കോടിയാണ് ലഭിച്ചത്. ലിങ്കു സ്വാമി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തിരുപ്പതി ബ്രദേഴ്‌സും യു.ടി.വി മോഷന്‍ പിക്‌ച്ചേഴ്‌സും ചേര്‍ന്നാണ്. ഇപ്പോൾ ചിത്രം സൈറ്റുകളിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ്. കൂടാതെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News