Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:25 am

Menu

Published on September 27, 2016 at 8:25 am

പാകിസ്​താനെ ഒറ്റപ്പെടുത്തണമെന്ന്​ സുഷമ സ്വരാജ്​​ യു.എന്നിൽ

sushma-swaraj-attacks-pak-says-such-nations-as-culpable-as-terrorists

യുണൈറ്റഡ് നേഷന്‍സ്: ഉറി ആക്രമണത്തില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . ഐക്യരാഷ്ട്രസഭയുടെ  71ാം പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പാകിസ്താനെതിരെ സുഷമ ആഞ്ഞടിച്ചത്. ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങൾ ഭീകരത ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങൾക്കു ലോകത്തു സ്ഥാനമുണ്ടാകില്ല- സുഷമ പറഞ്ഞു.

കശ്മീർ ഇന്ത്യയുടേതാണ്. കശ്മീർ എക്കാലവും ഇന്ത്യയുടേതായിരിക്കും. കശ്മീരിനെ ഇന്ത്യയിൽനിന്ന് ആർക്കും വേർപ്പെടുത്താനാകില്ല. കശ്മീർ എന്ന സ്വപ്നം പാക്കിസ്ഥാൻ ഉപേക്ഷിക്കണം. പാക്കിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോൾ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ആരോപിച്ചു. പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു സുഷമയുടെ പ്രസംഗം. കശ്മീർ പ്രശ്നം മാത്രം ഉയർത്തി പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫിനുള്ള മറുപടി കൂടിയായിരുന്നു സുഷമയുടെ വാക്കുകൾ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News