Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് ഒമാനിലത്തെും. ഒമാന്‍ വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയുടെ ക്ഷണപ്രകാരമാണ് യാത്ര. കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും ഒമാന്‍ വിദേശമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഒമാനുമായി ഇന്ത്യ വളരെ ദൃഢമായബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. നിലവില്‍ 500 കോടി ഡോളറിന്റെ വ്യാപാരബന്ധമാണ് ഇന്ത്യയും ഒമാനും തമ്മിലുള്ളത്. കൂടാതെ ഒമാനില്‍ ഏഴ് ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരുണ്ട്. സുഷമ സ്വരാജ് ഒമാന്‍ വിദേശകാര്യ മന്ത്രി യൂസഫ് ബിന്‍ അലാവി ബിന്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തും. ഒമാനിലെ മൂന്നരലക്ഷത്തോളം ഇന്ത്യക്കാര്‍ അനുഭവിക്കുന്ന വിവിധപ്രശ്‌നങ്ങളും സന്ദര്‍ശനത്തിനിടെ പരിഗണിക്കപ്പെടും. ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സമകാലികസംഭവവികാസങ്ങളും ചര്‍ച്ച ചെയ്യും. ഒമാന്‍-ഇന്ത്യ വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമുണ്ടാകും.
Leave a Reply