Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അബുജ: വടക്കു കിഴക്കന്‍ നൈജീരിയയില്‍ ബോകോ ഹറാം തീവ്രവാദികള്‍ 40 പേരെ തട്ടികൊണ്ടുപോയി. മലാരി എന്ന ഗ്രാമത്തില്‍ നിന്നുമാണ് ഭീകരര്‍ ആളുകളെ തട്ടിക്കൊണ്ട് പോയത്. ഒരു സംഘം തീവ്രവാദികള്‍ വാഹനങ്ങളില്‍ ഗ്രാമത്തില്‍ എത്തിയ ശേഷം ആയുധങ്ങള്‍ കാട്ടി ഭയപ്പെടുത്തിയ ശേഷം ആളുകളെ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ബോക്കോ ഹറാം തീവ്രവാദികള്‍ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോകുന്ന ചെറുപ്പക്കാര്‍ക്ക് പിന്നീട് പരിശീലനം നല്‍കിയ ശേഷം പോരാളികളാക്കി മാറ്റുകയാണ്. തട്ടികൊണ്ടു പോകുന്ന സ്ത്രീകളെ അവര്‍ ലൈംഗീക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പിന്നീട് അടിമകളാക്കി മാറ്റുകയും ചെയ്യുന്നു.
Leave a Reply