Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:38 pm

Menu

Published on April 8, 2014 at 3:41 pm

മന്ത്രവാദത്തിൻറെ പേരിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്വാമി അറസ്റ്റില്‍

swami-arrested-for-raping

ശ്രീകൃഷ്ണപുരം:മന്ത്രവാദത്തിൻറെ പേരിൽ കുട്ടികളെ ലൈഗീകമായി പീഡിപ്പിച്ച സ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.പാറശ്ശേരി സൗപര്‍ണിക പുത്തന്‍വീട്ടില്‍ വിനോദ് സ്വാമിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.പാറശ്ശേരിയിലെ കുടുംബക്ഷേത്രത്തിലെ പൂജാരിയായ വിനോദ് കടമ്പഴിപ്പുറം ഹൈസ്‌കൂളിനുസമീപം ജ്യോതിഷാലയവും ഫാന്‍സികടയും നടത്തുന്നുണ്ട്.ഇവിടെയുള്ള ഒരു മുറിയിൽ വെച്ചായിരുന്നു സ്വാമി കുട്ടികളെ പീഡനത്തിനിരയാക്കിയത്.തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ 11 ഉം 12ഉം വയസ്സുള്ള കുട്ടികൾ അച്ഛൻറെ കൂടെ ഇവിടേക്ക് വരികയായിരുന്നു.ഇവിടെ വച്ച് കുട്ടികളോടും അച്ഛനോടും സ്വാമി കണ്ണടച്ചിരിക്കാൻ പറഞ്ഞു.ഈ സമയത്തായിരുന്നു പീഡനം നടന്നത്.ഭയന്നകുട്ടികള്‍ ഒച്ചവെച്ച് സംഭവം പിതാവിനെ അറിയിക്കുകയായിരുന്നു.ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.കുട്ടികളെ പീഡിപ്പിച്ചതിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Loading...

Comments are closed.

More News