Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരിക്കല്‍ കൂടി പന്നിപ്പനി ഭീതിയില്‍. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് പന്നിപ്പനി ഭീതിയിൽ കൂടുതലായും അകപ്പെട്ടിരിക്കുന്നത്. രണ്ടു മാസത്തിനിടെ നാന്നൂറിലധികം പേരാണ് പന്നിപ്പനി മൂലം മരിച്ചിട്ടുള്ളത്. പന്നിപ്പനിയുടെ യഥാര്‍ഥ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. ഈ വര്‍ഷം ഇതുവരെ 8,423 പേർക്ക് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇന്ത്യയില്‍ വ്യാപകമായി പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തരേന്ത്യയിലെ കനത്ത തണുപ്പാണ് പന്നിപ്പനിക്ക് കാരണമെന്നാണ് കരുതുന്നത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ആഴ്ച 13 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ 11 പേരും 50 വയസ്സില്‍ ചുവടെയുള്ളവരാണ്. ഇവരില്‍ പലരും പ്രമേഹവും രക്തസമ്മര്‍ദവും കാരണം പ്രയാസപ്പെടുന്നവരായിരുന്നു. പന്നിപ്പനി നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ ഉപകരണങ്ങളും ആവശ്യത്തിന് മരുന്നുകളും രോഗം വ്യാപിക്കുന്ന സ്ഥലങ്ങളിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചു കഴിഞ്ഞു.
Leave a Reply