Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഡ്‌നി: വര്‍ഷങ്ങളായി പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി.സിഡ്‌നിയിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തിനു സമീപമുള്ള വീട്ടിലാണ് സംഭവം നടന്നത്. ആ വീട്ടില്‍ താമസിച്ചിരുന്ന നതാവി വുഡ്(86) എന്ന വൃദ്ധയുടെ അസ്ഥികൂടമാണ് ലഭിച്ചത്.വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വീണു കിടക്കുന്ന നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.പരിശോധനയില്‍ എട്ട് വര്‍ഷം മുമ്പാണ് ഇവര്‍ മരിച്ചതെന്ന് വ്യക്തമായി. മരണകാരണം വ്യക്തമല്ല. വർഷങ്ങൾക്കു മുമ്പേ ഇവർ താമസം മാറി പോയെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply