Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാബ് അല്‍ ഹവാ: തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന സിറിയന്‍ മേഖലയയായ ബാബ് അല്‍ ഹവായില്‍ വന്‍ കാര്‍ബോംബ് സ്ഫോടനം.ഏഴു പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപേര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.സിറിയന്‍ വിമതര്‍ അതിര്‍ത്തി കടക്കുന്ന കവാടത്തില്‍ സൈന്യം റോഡ് തടസ്സപ്പെടുത്തിയതിനടുത്താണ് ചൊവ്വാഴ്ച കാര്‍ പൊട്ടിത്തെറിച്ചത്. തുര്‍ക്കിയുടെ പ്രദേശത്തുനിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത്. നിരവധി കാറുകള്‍ കത്തിക്കരിഞ്ഞു.കൊല്ലപ്പെട്ടവര്‍ സിവിലിയന്‍മാരാണെന്ന് സാമൂഹ്യപ്രവര്‍ത്തകനായ ഉമര്‍ ആരിഫ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ സിറിയന്‍-തുര്‍ക്കി സൈനിക പോസ്റ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply