Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാർത്ത: ജാവ കടലിടുക്കില്‍ തകര്‍ന്നു വീണ എയര്‍ ഏഷ്യാ വിമാനത്തിന്റെ വാല്‍ ഭാഗം കണ്ടെത്തി.ജാവക്കടലിൽ തെരച്ചിൽ നടത്തുന്ന ഇന്തോനേഷ്യൻ സംഘത്തിന്‍റെ മേധാവി ബാംബാങ് സൊയലിസ്റ്റ്യോ ഇക്കാര്യം സ്ഥിരീകരിച്ചത് . അപകടത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ അടങ്ങുന്ന ബ്ലാക്ക് ബോക്സ് , ഡാറ്റ റെക്കോർഡർ എന്നിവ വിമാനത്തിന്‍റെ വാൽഭാഗത്തായതിനാൽ ഇതു കണ്ടെത്താനാകുമെന്നാണ് സൂചന.വിമാനത്തിന്റെ പിൻവശത്താണ് ബ്ലാക്ക് ബോക്സുള്ളത്. ഇത് കണ്ടെത്തിയാൽ മാത്രമേ വിമാനം തകരാനുണ്ടായ കാരണം കണ്ടെത്താനാവുകയുള്ളൂ.ജാവാ കടലില്‍ ബോര്‍ണിയോ ദ്വീപിനടുത്താണ് വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. കടലിലും മറ്റും മുങ്ങിപോയ വസ്തുക്കളെ ശബ്ദതരംഗങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുന്ന സാങ്കേതിക വിദ്യയായ സോണാര്‍ എക്വിപ്‌മെന്റ് ഉപയോഗിച്ചാണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.ഡിസംബർ 28നാണ് സുരബായയിൽ നിന്നും 162 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പോയ വിമാനം ജാവ കടലിൽ തകർന്നു വീണത്.അപകടത്തിൽ ഇതുവരെ 39 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. വിമാനത്തിന്റെ മറ്റ് അഞ്ച് ഭാഗങ്ങൾ കൂടി നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമുണ്ടായിട്ടില്ല.
–
–
Leave a Reply