Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 13, 2025 3:00 pm

Menu

Published on November 28, 2013 at 11:55 am

സച്ചിനെ വാഴ്ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ താലിബാന്റെ താക്കീത്

taliban-has-warned-pakistan-media-to-stop-praising-sachin

ഇസ്ലാമാബാദ്:ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പ്രകീര്‍ത്തിക്കുന്ന പാക് മാദ്ധ്യമങ്ങക്കെതിരെ താക്കീതുമായി താലിബാന്‍.പാകിസ്ഥാനിലെ മാധ്യമങ്ങളോടാണ് താലിബാന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിനെ ലോകമെങ്ങുമുള്ള മറ്റ് പത്രക്കാരെപ്പോലെ പാക് മാധ്യമങ്ങളും പ്രശംസിച്ചിരുന്നു.ഇന്ത്യക്കാരനായ സച്ചിനെ പാക് പത്രങ്ങള്‍ വാഴ്ത്തിയതാണ് താലിബാനെ ചൊടിപ്പിച്ചിരിക്കുന്നത്.ഒരു ഇന്ത്യന്‍ കളിക്കാരനെ പ്രശംസിക്കാന്‍ നാണമില്ലേ എന്നാണ് വീഡിയോ സന്ദേശത്തിലൂടെ താലിബാന്‍ നേതാവ് ചോദിക്കുന്നത്.ഈ വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗം വെബ്‌സൈറ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്.സച്ചിന്‍ നല്ല ക്രിക്കറ്റ് കളിക്കാരനാണെങ്കിലും ഇന്ത്യക്കാരനാണെന്ന് ഓര്‍ക്കണം. ഒരു ഇന്ത്യക്കാരന് ഇത്രയധികം പ്രാധാന്യം കൊടുക്കേണ്ട കാര്യമെന്താണ്? ഇനിമേല്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല എന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.സച്ചിനെ പ്രശംസിച്ചത് മാത്രമല്ല,ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖ് അടക്കമുള്ള സ്വന്തം കളിക്കാര്‍ക്കെതിരെ പാക് മീഡിയ ആക്രമണം നടത്തുന്നതും താലിബാന് പിടിച്ചിട്ടില്ല.തോക്ക് ധാരികളായ രണ്ട് അനുചരന്മാര്‍ക്കിടയില്‍ നിന്നാണ് താലിബാന്‍ നേതാവിന്റെ സന്ദേശം.ഒരുപക്ഷേ ഇതാദ്യമായിരിക്കും ഒരു ഇന്ത്യന്‍ കളിക്കാരന്‍ പാക് മാധ്യമങ്ങളില്‍ ഇത്രയധികം പ്രശംസിക്കപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News