Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 6:55 am

Menu

Published on May 27, 2015 at 12:28 pm

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി കുവൈത്ത്

talking-on-mobile-phones-while-driving-banned-kuwait

കുവൈത്ത് : ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിക്കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രി ശൈഖ് ജാബിര്‍ അല്‍-ഖാലിദ് അല്‍-സബ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശംനല്‍കി.നിരവധി തവണ ഇതുമായി ബന്ധപ്പെട്ട ബോധവല്‍കരണം നടത്തിയിട്ടും ഇപ്പോഴും നിയമ ലംഘനം നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണെന്ന് ഗതാഗത വകുപ്പ് അധിക്രതര്‍ അറിയിച്ചു. ഇതേ തുടർന്നാണ്‌ ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷ ഏർപ്പെടുത്താൻ ശുപാര്‍ശ ചെയ്തിരിക്കുന്നത്. കുവൈത്തില്‍ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ക്ക് വളരെ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണിലൂടെയുള്ള സംസാരവും കൂടാതെ എസ്.എം.എസ്.സന്ദേശങ്ങള്‍ അയയ്ക്കുന്നതും വായിക്കുന്നതുമാണ്. അടുത്തിടെ റിപ്പോര്‍ട്ടുചെയ്ത വാഹനാപകടങ്ങളില്‍ വലിയൊരു വിഭാഗവും വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുകയും അശ്രദ്ധമൂലവുമാണ് അപകടമുണ്ടായതെന്നും കണ്ടെത്തിയിരുന്നു. പുതിയ ശിക്ഷാ നിയമം അനുസരിച്ച് നിയമം ലംഘിക്കുന്നയാളുടെ ഡ്രൈവിങ്ങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്യുകയും വാഹനം ഒരു മാസത്തേക്ക് കണ്ട്‌കെട്ടുകയും ചെയ്യും. മാത്രമല്ല 250 കുവൈത്ത് ദിനാർ പിഴയും അടയ്ക്കേണ്ടി വരും. അതേ സമയം ബ്ലൂടൂത്ത്, ഹാന്‍ഡ്ഫ്രീ സെറ്റ് എന്നിവയുടെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ബാധകമല്ല.

Loading...

Comments are closed.

More News