Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 15, 2026 3:16 pm

Menu

Published on September 11, 2014 at 5:32 pm

പൃഥ്വിരാജ് നായകനായ ‘ടമാര്‍ പഠാറി’ൻറെ ഒഫീഷൽ ട്രെയിലർ പുറത്തിറങ്ങി

tamaarpataar-official-trailer

തിരുവനന്തപുരം:പൃഥ്വിരാജിനെ നായകനാക്കി ദിലീഷ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം ‘ടമാര്‍ പഠാറി’ൻറെ ഒഫീഷൽ ട്രെയിലർ പുറത്തിറങ്ങി. സപ്തമശ്രീ തസ്‌കരയ്ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ‘ടമാര്‍ പഠാർ’. എസ്‌.പി. പൗരന്‍ എന്ന പോലീസുകാരൻറെ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്.അച്ഛന്റെ ആഗ്രഹം നിറവേറ്റാനുള്ള എസ്.പി.പൗരന്റെ ശ്രമങ്ങളാണ് ‘ടമാര്‍ പഠാര്‍’ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നത്. ശ്രീന്ദയാണ് പൃഥ്വിരാജിൻറെ നായികയായെത്തുന്നത്.രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് ആണ് ‘ടമാര്‍ പഠാര്‍’ നിര്‍മ്മിക്കുന്നത്.മണിയന്‍ പിള്ള രാജു, കോട്ടയം റഷീദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.ബിജിബാലിന്റേതാണ് സംഗീതം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News