Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 11:46 pm

Menu

Published on March 14, 2016 at 11:05 am

തമിഴ് സിനിമാ താരം സായി പ്രശാന്ത് ആത്മഹത്യ ചെയ്തു

tamil-television-actor-sai-prashanth-commits-suicide

ചെന്നൈ:  പ്രമുഖ തമിഴ് സിനിമാ സീരിയല്‍ താരം എസ് സായി പ്രശാന്ത് ആത്മഹത്യചെയ്തു. ചെന്നൈയിലെ ഗംഗാനഗറിലെ വസതിയില്‍ ഞായറാഴ്ചയാണ് സായിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയുടെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയുടെ കാരണമെന്നുള്ള സംശയവും നിലനില്‍ക്കുന്നു. കാരണം, കുടുംബ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും സായിയെ അലട്ടിയിരുന്നുവെന്നാണ് ആടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ സായി രണ്ടാമതും വിവാഹിതനായിരുന്നു. മൂന്ന് മാസം മുന്‍പാണ് സായി രണ്ടാമത് വിവാഹം കഴിച്ചത്. സായിയുടെ ശവശരീരം വലസരവക്കം പോലീസ്, കിലാപോക്ക് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.നേരം എന്ന സിനിമയില്‍ ശ്രദ്ധേയ വേഷം ചെയ്ത സായി നിരവിധി സീരിയലുകളിലും സിനിമകളിലും വേഷമിട്ടിരുന്നു.സണ്‍ടിവിയില്‍ അവതാരകനായി രംഗത്തെത്തിയ സായി നിരവധി റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഹൊസൂര്‍ സ്വദേശിയാണ് സായി. അമ്മ ലളിത, തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷയും സെന്‍സര്‍ ബോര്‍ഡംഗവുമായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News