Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശബരിമല: ക്ഷേത്ര ആചാരങ്ങള്‍ തെറ്റിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തി തൊഴുതി മടങ്ങിയത് വിവാദത്തില്‍. മേല്‍ശാന്തി പി.എന്‍ നാരായണന്‍ നമ്പൂതിരിയുടെ 12 വയസുള്ള മകളാണ് ബുധനാഴ്ച ശബരിമലയില്‍ എത്തി തൊഴുതുമടങ്ങിയതായി പ്രമുഖപത്രം റിപ്പോര്‍ച്ചുചെയ്തത്. 10നും 50 ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലകയറരുതെന്ന ആചാര തെറ്റിച്ചുകൊണ്ടാണ് പെണ്‍കുട്ടി സന്നിധാനത്തെത്തിയത്. ബുധനാഴ്ച രാവിലെ പമ്പയില്‍ നിന്ന് ഇവര്‍ മല കയറി തുടങ്ങിയപ്പോള്‍ തന്നെ ഗണപതികോവിലിന് സമീപം പോലീസ് തടഞ്ഞിരുന്നു.തുടര്‍ന്ന് പമ്പയില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന എസ്.ഐ മേല്‍ശാന്തിയുടെ മകളാണെന്ന് പറഞ്ഞ് കയറ്റിവിടുകയായിരുന്നു.സന്നിധാനത്തെത്തിയ പെണ്‍കുട്ടി പടിപൂജയില്‍ പങ്കുകൊള്ളാനെത്തിയെങ്കിലും അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് തടയാന്‍ ഒരുങ്ങിയതോടെ കുട്ടിയെ മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ പിന്നീട് ട്രാക്ടറില്‍ പമ്പയില്‍ എത്തിക്കുകയായിരുന്നു.ശബരിമലയിലെ സി.സി.ടി.വികളിലെല്ലാം മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.
Leave a Reply