Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:58 am

Menu

Published on November 30, 2013 at 10:16 am

തേജ്പാല്‍ കസ്റ്റഡിയില്‍

tarun-tejpal-reaches-goa-granted-bail-till-10am-saturday

ഗോവ:സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തെഹല്‍ക മാഗസിന്‍ സ്ഥാപകനായ തരുണ്‍ തേജ്പാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച ദല്‍ഹിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ഗോവയിലത്തെിയ തേജ്പാലിനെ വിമാനത്തിനകത്തുവെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.തേജ്പാലും അദ്ദേഹത്തെതേടി ദല്‍ഹിയിലേക്ക് പോയ പൊലീസ് സംഘവും ഒരേ വിമാനത്തിലാണ് ഗോവയിലേക്ക് തിരിച്ചത്.ഗോവ വിമാനത്താവളത്തില്‍ നിന്ന് തേജ്പാലിനെ ക്രൈംബ്രാഞ്ച് കാര്യാലയത്തിലേക്ക് കൊണ്ടുപോയി.ഇതിനിടെ,മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് നോര്‍ത് ഗോവ ജില്ലാ സെഷന്‍സ് കോടതിയില്‍ തേജ്പാല്‍ നല്‍കിയ അപേക്ഷയില്‍ തുടര്‍ വാദം കേള്‍ക്കുന്നത് ശനിയാഴ്ച രാവിലെ 10ലേക്ക് മാറ്റി.അതുവരെ തേജ്പാലിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.എന്നാല്‍, കോടതി ഉത്തരവിന് 20 മിനിറ്റ് മുമ്പെ തേജ്പാലിനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
നേരത്തേ,അറസ്റ്റിനെതിരെ തേജ്പാല്‍ ദല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല.പിന്നീട്, പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഗോവ മജിസ്ട്രേറ്റ് കോടതി വാറന്‍റയക്കുകയും ചെയ്തു.ദല്‍ഹി പൊലീസിന്‍െറ സഹായത്തോടെ ഗോവ പൊലീസ് സംഘം ദല്‍ഹി നോയ്ഡ എന്നിവിടങ്ങളിലെ തേജ്പാലിന്‍െറ വസതികളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല.ഇതിനിടെ,രാവിലെ 10ന് അഭിഭാഷകന്‍ രവി ശര്‍മവഴി തേജ്പാല്‍ ഗോവ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.അറസ്റ്റിന്‍െറ ആവശ്യമില്ളെന്നും ഗോവ പൊലീസുമായി സഹകരിക്കാന്‍ തേജ്പാല്‍ തയാറാണെന്നും അതിനായി ഗോവയിലേക്ക് വരുന്നുണ്ടെന്നും രവി ശര്‍മ കോടതിയെ അറിയിച്ചു.ആദ്യം വാദം കേള്‍ക്കല്‍ ഉച്ചക്ക് 2.30ലേക്ക് മാറ്റിവെച്ച കോടതി അതുവരെ അറസ്റ്റ് പാടില്ലെന്ന് വ്യക്തമാക്കി.ഇതിനിടെ,ഉച്ചക്ക് ഒരു മണിയോട് കൂടി തേജ്പാല്‍ മകള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ദല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യക്ഷപ്പെട്ടു. തരുജീത് തേജ്പാല്‍ എന്ന പേരിലാണ് അദ്ദേഹം ഇന്‍ഡിഗോ വിമാനത്തില്‍ ടിക്കറ്റ് ബുക് ചെയ്തത്.വിവാദത്തിന് ശേഷം ആദ്യമായാണ് തേജ്പാല്‍ പുറത്തുവരുന്നത്.ഗോവ പൊലീസിന്‍െറ സമന്‍സുണ്ടെന്നും അതിനാല്‍ ഗോവക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.വൈകീട്ട് 5.17നാണ് വിമാനം ഗോവയിലിറങ്ങിയത്.തേജ്പാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുകയായിരുന്നു.തേജ്പാല്‍ ഒഴിഞ്ഞുമാറുകയാണെന്ന് ഗോവ പൊലീസ് കോടതിയില്‍ ആരോപിച്ചപ്പോള്‍ വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ കൈകളുണ്ടെന്ന് സംശയിക്കുന്നതായാണ് തേജ്പാലിന്‍െറ അഭിഭാഷകന്‍ പ്രതിവാദമുന്നയിച്ചത്.തേജ്പാലിന്‍െറ അറസ്റ്റ് ശനിയാഴ്ച വരെ കോടതി തടഞ്ഞെങ്കിലും ചോദ്യംചെയ്യലിനായി പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News