Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:35 am

Menu

Published on November 21, 2013 at 11:47 am

ലൈംഗികാപവാദം:തെഹല്‍ക എഡിറ്റര്‍ തരുണ്‍ തേജ്പാൽ രാജിവെച്ചു

tarun-tejpal-stepped-down-after-allegations-of-sexual-assault

ന്യൂഡല്‍ഹി:തെഹല്‍കയിലെ സഹപ്രവര്‍ത്തകയെ ലൈംഗികമായി അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തെല്‍ഹക ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ സ്ഥാനത്തുനിന്ന് മാറ്റി.ആറു മാസത്തേക്കാണ് തേജ്പാലിനെ പത്രാധിപ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയത്.തരുണിന് പകരം ഷോമ ചൗദരി ആറ് മാസം തെഹല്‍ക പത്രാധിപസ്ഥാനം ഏറ്റെടുക്കും.തരുണ്‍ തേജ്പാലിനെതിരായ നടപടിയില്‍ പത്രപ്രവര്‍ത്തക സംതൃപ്തയാണെന്ന് അവരുടെ അടുത്ത സുഹൃത്ത് പ്രതികരിച്ചു.തരുണിന്റെ ഭാഗത്തുനിന്നുണ്ടായ അപമര്യാദയോടുകൂടിയ പെരുമാറ്റം തന്റെ സുഹൃത്തിനെ വല്ലാതെ വേദനിപ്പിച്ചെന്ന് അവര്‍ പറഞ്ഞു.അതേസമയം,കണക്കൂകൂട്ടലില്‍ പിഴവ് സംഭവിച്ചെന്നും സംഭവത്തില്‍ സഹപ്രവര്‍ത്തകയോട് നിരുപാധികം മാപ്പ് അപേക്ഷിച്ചതായും മാനേജിംഗ് എഡിറ്റര്‍ക്ക് അയച്ച കത്തില്‍ തരുണ്‍ തേജ്പാല്‍ പറഞ്ഞു.സംഭവത്തില്‍ തെഹല്‍കയുടെ പേര്‍ മോശമായതില്‍ ക്ഷമ ചോദിക്കുന്നതായും തെഹല്‍ക സ്ഥാപക മെമ്പര്‍ കൂടിയായ തേജ്പാല്‍ വ്യക്തമാക്കി.സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും തരുണ്‍ ഇ മെയില്‍ അയച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച്ചയാണ് തെഹല്‍ക്കയിലെ വനിത ജീവനക്കാരി തരുണ്‍ തേജ്പാല്‍ അപമാനിച്ചതായി അറിയിച്ച് മാനേജ്‌മെന്റിന് പരാതി നല്‍കിയത്.രണ്ട് തവണ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തരുണ്‍ ശ്രമിച്ചെന്ന് വനിത ജീവനക്കാരിയുടെ സുഹൃത്തും വെളിപ്പെടുത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News