Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:49 am

Menu

Published on March 19, 2018 at 9:51 am

അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് വീണ്ടും ലോകസഭയിൽ

tdp-ysr-congress-to-push-for-no-confidence-motion-today

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയനോട്ടീസ് ഇന്ന് വീണ്ടും ലോകസഭയിലെത്തും. വെള്ളിയാഴ്ച ഇരു പാർട്ടികളും നോട്ടിസ് നൽകിയിരുന്നു. എന്നാൽ സഭ നേരത്തെ പിരിഞ്ഞതിനാൽ അന്ന് പരിഗണിച്ചില്ല. തുടർന്ന് വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. വൈ.എസ്.ആര്‍.കോണ്‍ഗ്രസും ഭരണസഖ്യം വിട്ട് പുറത്തുവന്ന തെലുഗുദേശം പാര്‍ട്ടിയും (ടി.ഡി.പി.) ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യം കേന്ദ്രം തള്ളിയതില്‍ പ്രതിഷേധിച്ചാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള എട്ടു പ്രതിപക്ഷ പാർട്ടികൾ ടിഡിപിക്ക് പിന്തുണ പ്രഖ്യാപിട്ടുള്ള സാഹചര്യത്തിൽ ഇത് ഉറപ്പിക്കാനാകുമെന്നാണ് കരുതുന്നത്.

പ്രമേയത്തിന് അവതരണാനുമതി ലഭിക്കണമെങ്കില്‍ 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അംഗങ്ങൾ നടുത്തളത്തിലിറങ്ങിയാൽ സഭ ക്രമപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രമേയം ഒഴിവാക്കാൻ സാധിക്കും. അതിനാൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള സാധ്യത കുറവാണ്. 539 അംഗ ലോക്സഭയിൽ ബിജെപിക്ക് 274 അംഗങ്ങൾ ആണുള്ളത്. കാവേരി മാനേജ്‌മെന്റ് ബോര്‍ഡുണ്ടാക്കിയാല്‍ പ്രമേയത്തെ പിന്തുണയ്ക്കാമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി വക്താവ് കെ.സി. പളനിസ്വാമിയെ പുറത്താക്കിയാണ് കേന്ദ്രസര്‍ക്കാരിനോടുള്ള കൂറ് എ.ഐ.എ.ഡി.എം.കെ. പ്രഖ്യാപിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News