Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 7, 2026 9:47 pm

Menu

Published on March 11, 2014 at 11:32 am

17 കാരനായ വിദ്യാർത്ഥിയും 23 കാരിയായ ടീച്ചറും തമ്മിൽ പ്രണയം;ശിഷ്യന് പ്രായപൂർത്തിയായാൽ വിവാഹമെന്ന് ടീച്ചർ

teacher-who-eloped-with-student-traced-to-bangalore-arrested

23 കാരിയായ ഇംഗ്ലീഷ് അദ്ധ്യാപിക അതേ സ്കൂളിലെ വിദ്യാർത്ഥിയായ 17 കാരനുമായി ഒളിച്ചോടി.അഞ്ജലി സിംഗ് എന്ന അധ്യാപികയാണ് തൻറെ പ്രിയപ്പെട്ട ശിഷ്യനുമൊത്ത് ഒളിച്ചോടിയത്‌.മുംബൈയിൽ വച്ചു നടന്ന ഒരു നൃത്ത പരിപാടിയിൽ വച്ച് പ്രണയത്തിലായ ഇവരുടെ പ്രണയം വാട്സ് ആപ്പിലൂടെ വളർന്നു വന്നു.ജനുവരി 25 ന് വസ്ത്രങ്ങളെല്ലാം എടുത്ത് വിദ്യാർത്ഥി ടീച്ചറോടൊപ്പം ഒളിച്ചോടുകയായിരുന്നു.കുട്ടിയെ കാണാതായ അതെ ദിവസം അതേ സ്‌കൂളിലെ ടീച്ചറെയും കാണാതായ വിവരം പുറത്ത് വന്നതോടെ ഇരുവരുടെയും ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ വച്ച് രണ്ടു പേരെയും പോലീസ് പിടികൂടുകയായിരുന്നു. വിദ്യാർത്ഥിക്ക് പ്രായപൂർത്തിയായാലുടൻ വിവാഹം ചെയ്യാനിരിക്കുകയായായിരുന്നെന്ന് ടീച്ചർ പോലീസിനോട് പറഞ്ഞു.പിന്നീട് ടീച്ചർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ടീച്ചറുടെ പേരിൽ പ്രായപൂര്‍ത്തിയായ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിക്കല്‍,തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Loading...

Comments are closed.

More News