Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:08 am

Menu

Published on April 27, 2013 at 5:27 am

താനെയില്‍ പതിമൂന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി

teen-gangraped

മുംബൈ: മുംബൈ നഗരപ്രാന്തമായ വകോലയില്‍ 13 വയസ്സുകാരിയെ കൂട്ടുകാരി പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി നാലുപുരുഷ സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചതായി പരാതി. കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി പറയുന്നത് ഇങ്ങനെയാണ്: ചില ആണ്‍ സുഹൃത്തുക്കള്‍ തന്നെ ഒരു പാര്‍ട്ടിക്കായി ക്ഷണിച്ചിട്ടുണ്ടെന്നും, തുണ പോരണമെന്നും പറഞ്ഞാണ് കൂട്ടുകാരി കൂട്ടിക്കൊണ്ടുപോയത്.


വീട്ടിലെത്തിയപ്പോള്‍ നാല് ആണ്‍കുട്ടികളും സ്ഥലത്തുണ്ടായിരുന്നു. പരിചയപ്പെട്ടശേഷം അവര്‍ മദ്യപിക്കാന്‍ തുടങ്ങി. ആ സമയം പെണ്‍കുട്ടികള്‍ ലഘുഭക്ഷണം കഴിക്കാനായി മാറിയിരുന്നു. കൂട്ടുകാരി കൊടുത്ത പാനീയം കുടിച്ചപ്പോള്‍ ബോധം നഷ്ടപ്പെട്ടു. ആ സമയത്താണ് പീഡനം നടന്നത്. സുഹൃത്തിനും നാല് ആണ്‍കുട്ടികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പക്ഷേ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണ്. വീട് റെയ്ഡ്ചെയ്ത പൊലീസ് മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News