Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2026 6:24 pm

Menu

Published on February 20, 2015 at 4:15 pm

ഉത്തർപ്രദേശിൽ 16കാരിയെ ബലാത്സംഗം ചെയ്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

teenaged-girl-allegedly-raped-hanged-from-a-tree-in-up

ലഖീംപൂര്‍: ഉത്തര്‍ പ്രദേശിലെ നിഖാസര്‍ മേഖലയില്‍ 16കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തെളിയുകയായിരുന്നുചൊവ്വാഴ്ച്ച രാവിലെ   ലഖ്‌നൗവില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള തപര്‍പൂര്‍വ്വ ഗ്രാമത്തിലാണ് സംഭവം. ഇതേതുടര്‍ന്ന് പ്രദേശത്ത് വന്‍ പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ രംഗത്തെത്തിയിട്ടുണ്ട്.കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഗ്രാമത്തിലെ രണ്ടു യുവാക്കളെ പ്രതികളാക്കി പെണ്‍കുട്ടിയുടെ പിതാവ് നിഘാസന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും നിഘാസന്‍ പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News