Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:50 am

Menu

Published on November 28, 2013 at 10:34 am

തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി രാജിവെച്ചു

tehelka-managing-editor-shoma-chaudhury-resigns

ന്യൂഡല്‍ഹി:തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരെയുള്ള ലൈംഗികാരോപണത്തെ തുടര്‍ന്ന് തെഹല്‍ക്ക മനേജിങ് എഡിറ്റര്‍ ഷോമാ ചൗധരിയും രാജിവച്ചു.തേജ്പാലിനെതിരായി പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തകയെ സംരക്ഷിക്കാന്‍ കൂട്ടാക്കാത്ത ശോമ തേജ്പാലിനെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് രാജി.കേസില്‍ തേജ്പാലിനെ സംരക്ഷിക്കുന്നു എന്നാരോപിച്ച് ഏറെ പഴികള്‍ ഷോമാ ചൗധരിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടതും ഷോമയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.കൂടാതെ കഴിഞ്ഞ ദിവസം പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവ് നശിപ്പിച്ചതിന് പ്രഥമ റിപ്പോര്‍ട്ടില്‍ ഷോമയുടെ പേരുമുണ്ടാകും എന്ന് സൂചന ലഭിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട് ഷോമയെ ഒമ്പത് മണിക്കൂറോളം ഗോവ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ ലാപ്‌ടോപ്പും ഐപാഡും അടക്കമുള്ള സാധനങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് എടുക്കുകയും ചെയ്തു.ഷോമ ചൗധരി തേജ്പാലിനെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് നേരത്തെ മുതിര്‍ന്ന് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ തെഹല്‍ക്കയില്‍ നിന്ന് രാജി വച്ചിരുന്നു.അതേസമയം,തേജ്പാല്‍ ഇന്ന് മൂന്നു മണിക്ക് മുന്‍പ് ഗോവ പോലീസിനു മുമ്പാകെ ഹാജരാകണം.അല്ലാത്തപക്ഷം ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം നല്‍കിയ സമന്‍സില്‍ വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News