Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 12:44 am

Menu

Published on June 18, 2013 at 4:30 am

ജൂലൈ മാസം മുതല്‍ രാജ്യത്ത് റോമിംഗ് നിരക്ക് കുറയും

telecom-regulatory-authority-of-india-reduced-roaming-charges

ദില്ലി: ജൂലൈ മാസം മുതല്‍ രാജ്യത്ത് റോമിംഗ് നിരക്ക് കുറയും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രത്യേക നിരക്ക് ഈടാക്കി കൊണ്ട് റോമിംഗ് നിരക്ക് കുറയ്ക്കാന്‍ അനുമതി നല്‍കിയത്. ഇതിനായി സ്‌പെഷ്യല്‍ താരീഫ് വൗച്ചറും കോംബോ വൗച്ചറുകളും ഉപയോഗിക്കാനാവും.
റോമിംഗ് ഉള്ളപ്പോള്‍ ലോക്കല്‍ എസ്എംഎസ്സകള്‍ അയക്കാന്‍ ഒരു രൂപയും എസ് ടിഡി എസ്എംഎസ്സുകള്‍ അയക്കാന്‍ 1.50 രൂപയും കുറച്ചിട്ടുണ്ട്. രണ്ടു രീതിയിലുള്ള റോമിംഗ് പ്ലാനുകള്‍ മൊബയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്നും ട്രായി ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് ഒരു നിശ്ചിത തുകയ്ക്ക് സൗജന്യ മൊബയില്‍ റോമിംഗ് നല്‍കാന്‍ മൊബയില്‍ ഓപ്പറേറ്റേഴ്‌സിനെ അനുവദിക്കണമെന്ന് ട്രായി പറഞ്ഞത് മൊബയില്‍ ഓപ്പറേറ്റേഴ്‌സും അനുകൂലിച്ചു.
ട്രായിയുടെ പുതുക്കിയ മൊബയില്‍ താരിഫ് നിരക്കു പ്രകാരം, നേരത്തെ റോമിംഗിലാകുമ്പോള്‍ 1.40 രൂപയായിരുന്ന ഔട് ഗോയിംഗ് ലോക്കല്‍ കോളിന് ഇനിമുതല്‍ ഒരു രൂപ മത്രമെ ഈടാക്കുകയുള്ളൂ. മിനിട്ടിന് 2.40 രൂപയായിരുന്ന ഔട്‌ഗോയിംങ് എസ് ടിഡി കോളുകളുടെ നിരക്ക് 1.50 രൂപയായും ഇന്‍ കമിംഗ് കോളുകളുടെ നിരക്ക് മിനിട്ടിന് 1.75 രൂപയില്‍നിന്ന് 75 പൈസയായും കുറച്ചു.

Loading...

Leave a Reply

Your email address will not be published.

More News