Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:53 am

Menu

Published on March 25, 2014 at 3:48 pm

കൊക്കെയ്ന്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ തെലുങ്ക് നടന്‍ അറസ്റ്റിൽ

telugu-actor-nigerian-national-held-for-drug-trafficking

ഹൈദരാബാദ്: കൊക്കെയ്ന്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ  പ്രശസ്ത തെലുങ്ക് നടന്‍ നന്ദുരി ഉദയ് കിരണ്‍ അറസ്റ്റിൽ.ജൂബിലി ഹില്‍സ് ചെക് പോസ്റ്റില്‍ വെച്ച് നൈജീരിയന്‍ സ്വദേശിയായ ചെറുപ്പക്കാരനില്‍ നിന്നും കൊക്കെയ്ന്‍ വാങ്ങുന്നതിനിടെയാണ് ഇയാൾ  പോലീസ് പിടിയിലാകുന്നത്.  പതിനഞ്ച് ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പോലീസ് സംഘം കണ്ടെടുത്തത്. നൈജീരിയക്കാരനായ റോടിമി ഉലുസോല കെഹിന്ദെയും പോലീസിന്റെ പിടിയിലായിട്ടുണ്ട്. ദില്ലിയില്‍ നിന്നും കൊക്കെയ്ന്‍ ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വിതരണം ചെയ്യലാണ് ഇയാളുടെ പണി. ബിസിനിസ് വിസയിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. സുഡാന്‍ സ്വദേശിയായ ഹക്കീം എന്നയാളാണത്രെ റോടിമിക്ക് കൊക്കെയ്ന്‍ എത്തിച്ചുകൊടുക്കുന്നത്. ഇയാള്‍ ദില്ലിയിലാണ് താമസം. 1500 രൂപയ്ക്കാണ് ഒരു ഗ്രാം കൊക്കെയ്ന്‍ ഇവര്‍ക്ക് കിട്ടുന്നത്. ഇവര്‍ അത് ഗ്രാമിന് 3000 രൂപ എന്ന നിരക്കില്‍ വില്‍ക്കും. ആവശ്യക്കാരുടെ സ്വഭാവത്തിനനുസരിച്ച് വില ഇനിയും കൂടുമെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.ഈസ്റ്റ് സോണ്‍ ടാസ്‌ക് ഫോഴ്‌സാണ് ഇവരെ പിടികൂടിയത്. ഉദയ് കിരണിന് കൊക്കെയ്ന്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് പോലീസ് ഇരുവരെയും പിടികൂടിയത്. പരാരെ, ഫേസ്ബുക്ക്, രക്ഷാകുലു, യുവരാജ്യം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയച്ചിട്ടുണ്ട് 29 കാരനായ നന്ദുരി ഉദയ് കിരണ്‍.

Loading...

Leave a Reply

Your email address will not be published.

More News