Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 5:48 am

Menu

Published on January 6, 2014 at 10:10 am

തെലുങ്ക് നടന്‍ ഉദയ് കിരണ്‍ ആത്മഹത്യചെയ്തു

telugu-actor-uday-kiran-allegedly-commits-suicide

ഹൈദരബാദ്: തെലുങ്ക് സിനിമ നടന്‍ ഉദയ് കിരണ്‍(33) ആത്മഹത്യ ചെയ്തു.ഞായറാഴ്ച രാത്രി ശ്രീനഗര്‍ കോളനിയിലെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു.അയല്‍വാസികള്‍ എത്തി അദ്ദേഹത്തെ അപ്പോളോ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.’ചിത്രം’ എന്ന സിനിമയിലൂടെ 2000 ത്തിലാണ് സിനിമയില്‍ ഉദയ് കിരണ്‍ അരങ്ങേറ്റം കുറിച്ചത്.സിനിമ വന്‍ വിജയമായതോടെ ഉദയ് പുതിയ താരോദയമായി. നുവ്വു നീനു,മാനസാന്ത നുവ്വെ,ശ്രീറാം തുടങ്ങി സാമ്പത്തിക വിജയം നേടിയ ഒട്ടേറെ ചിത്രങ്ങളില്‍ ഉദയ് നായകനായി. 2001 ല്‍ നുവ്വു നീനുവിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നേടി.2003 ല്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകളുമായി ഉദയ് കിരണിന്റെ വിവാഹനിശ്ചയം നടന്നു.എന്നാല്‍ ഈ വിവാഹം പിന്നീട് വേണ്ടെന്ന്‌വയ്ക്കപ്പെട്ടു. 2012 ഒക്‌ടോബര്‍ 24 നാണ് അദ്ദേഹം ഏറെക്കാലമായുള്ള സുഹൃത്ത് കൂടിയായ വിശിഷ്ടയെ വിവാഹം കഴിച്ചത്.കഴിഞ്ഞ ഏപ്രിലില്‍ റിലീസ് ചെയ്ത ജയ് ശ്രീറാമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.10 വര്‍ഷം നീണ്ട അഭിനയജീവിതത്തിനിടയില്‍ മൂന്നു തമിഴ് സിനിമയിലും ഉദയ് അഭിനയിച്ചിട്ടുണ്ട്.പൊയ്,വമ്പ സണ്ടൈ,പെണ്‍ സിങ്കം എന്നീ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ബോക്‌സ് ഓഫീസ് പരാജയങ്ങളായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News