Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:52 am

Menu

Published on May 1, 2015 at 5:50 pm

തന്നെ ശല്യംചെയ്ത പൂവാലന്മാര്‍ക്ക് നടി കൊടുത്തത് എട്ടിന്റെ പണി….!

telugu-actress-ashmita-kharnani-posts-pictures-of-eve-teasers

ഹൈദരാബാദ് : തന്നെ ശല്യംചെയ്ത  പൂവാലന്മാര്‍ക്ക് നടി അഷ്മിത കര്‍നാനി കൊടുത്തത് എട്ടിന്റെ പണി.പൂവാലന്‍മാരുടെ ഫോട്ടോ ഫേസ്ബുക്കിലിട്ടാണ് തന്റെ കാറിനെ പിന്തുടര്‍ന്നവരെ തെലുങ്ക് സിനിമാ നടിയായ അഷ്മിത കര്‍നാനി കുടുക്കിയത്.കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന അഷ്മിതയെ ബൈക്കിലെത്തിയ യുവാക്കള്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും കാറിന്റെ സഞ്ചാരം തടസപ്പെടുത്തുകയും ചെയ്തു. ശല്യം ചെയ്ത ഇവരുടെ ഫോട്ടോ നടി എടുക്കുകയും തുടര്‍ന്ന് ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പൂവാലന്മാര്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ ഉള്‍പ്പെടെയാണ് അഷ്മിത ഫേസ്ബുക്കിലിട്ടത്. അഷ്മിതയുടെ ഫേസ്ബുക്ക് പോസ്റ്റ് പെട്ടെന്ന് തന്നെ ആളിപടരുകയും യുവാക്കളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.ഇമ്രാന്‍ ബിന്‍ മുഹമ്മദ്, സയീദ് നൂറൂളള ഹുസൈനിയുമാണ് പോലീസിന്റെപിടിയിലായത്.10000 ലേറെപ്പേര്‍ നടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

–

Telugu actress Ashmita Kharnani posts pictures of eve-teasers

–

Telugu actress Ashmita Kharnani posts pictures of eve-teasers1

Loading...

Comments are closed.

More News