Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുര്‍ദാസ്പൂര്‍:പഞ്ചാബിലെ പോലീസ് സ്റ്റേഷനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. ആക്രമണത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടതായാണ് വിവരം.സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഇന്ന് രാവിലെയോടെയാണ് ഗുരുദാസ്പൂര്‍ ദിനനഗര്‍ പൊലീസ് സ്റ്റേഷനിലും ബസിലും ആക്രണം നടത്തിയത്. നാല് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.ഇതോടെ പാക് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി .സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.ആക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള ഭീകരരാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്താനിലെ നാരോവലില്‍ നിന്നുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. പൊലീസ് സ്റ്റേഷനില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.
Leave a Reply