Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:43 am

Menu

Published on October 3, 2016 at 8:23 am

കശ്മീരില്‍ വീണ്ടും തീവ്രവാദി ആക്രമണം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

terrorists-attack-army-bsf-camps-in-baramulla-one-jawan-martyred

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. ഉത്തര കശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ വീരമൃത്യുവരിച്ചു. കോണ്‍സ്റ്റബിള്‍ നിതിന്‍ ആണ് വീരമൃത്യുവരിച്ച ജവാന്‍. ഒരു ജവാന് പരുക്കേറ്റു. ഇരുവരും ബിഎസ്എഫിന്റെ 40 ബറ്റാലിയനിലാണ് ജോലി ചെയ്തിരുന്നത്.

ശ്രീനഗറില്‍ നിന്ന് 54 കി.മീ. അകലെ ബാരാമുള്ള പട്ടണത്തിലെ ജബന്‍സ്പോറയിലാണ് ക്യാമ്പ്. 46 രാഷ്ട്രീയ റൈഫിള്‍സ് സേനാവിഭാഗത്തിന്റെ ക്യാമ്പാണിത്. അതിനടുത്തുള്ള അതിര്‍ത്തിരക്ഷാസേനയുടെ (ബി.എസ്.എഫ്.) ക്യാമ്പുവഴിയാണ് ഭീകരര്‍ ഇങ്ങോട്ടുകടന്നതെന്നാണ് കരുതുന്നത്. സമീപത്തെ വീടുകളില്‍നിന്നും ക്യാമ്പിനുനേരെ വെടിവെപ്പ് നടന്നവെന്നാണ് റിപ്പോര്‍ട്ട്.

terror-attack

സമീപമുള്ള പാര്‍ക്കിലൂടെ സൈനിക ക്യാമ്പിനുള്ളില്‍ കയറാനായിരുന്നു ഭീകരരുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. ക്യാമ്പിന്റെ ഇരുവശത്തുനിന്നും ഗ്രനേഡ് എറിഞ്ഞായിരുന്നു ആക്രമണം. എന്നാല്‍, സര്‍വസജ്ജരായിരുന്ന സൈനികര്‍ ഉടന്‍ തിരിച്ചടിക്കുകയും ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

ത്സലം നദീ ഭാഗത്തുനിന്നാണ് ഭീകരര്‍ എത്തിയത് എന്നാണ് കരുതുന്നത്. എന്നാല്‍, ഭീകരര്‍ക്ക് സൈന്യത്തിന്റെ സുരക്ഷാ വലയം തകര്‍ക്കാന്‍ സാധിച്ചില്ല. ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ജവാന്‍മാരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് ഒരു ജവാന്‍ വീരമൃത്യുവരിച്ചത്.

ബിഎസ്എഫ് മേധാവി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു.

ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം അഖ്‌നൂറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ചിരുന്നു. ശക്തമായ വെടിവയ്പ്പാണ് ഈ മേഖലയില്‍ പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ മുന്‍ ഗ്രാമത്തലവനെ ആയുധധാരികള്‍ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുകൂടിയായ ഫയാസ് അഹമ്മദ് ഭട്ടിനെയാണു കൊലപ്പെടുത്തിയത്.

army

രണ്ടാഴ്ച മുൻപ് ഉറിയിലെ സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തിൽ 19 സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുള്ള തിരിച്ചടിയെന്നോണം നിയന്ത്രണരേഖ കടന്ന് ഇന്ത്യൻ സൈന്യം ഭീകരക്യാംപുകൾ ആക്രമിച്ചിരുന്നു.  എന്നാൽ, ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.ഞായറാഴ്ച രാത്രി ഒൻപതുമണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം അഖ്നൂറിൽ പാക്ക് സൈന്യം വെടിനിർത്തൽ കരാർലംഘിച്ചിരുന്നു. ശക്തമായ വെടിവയ്പ്പാണ് ഈ മേഖലയിൽ പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിൽ മുൻ ഗ്രാമത്തലവനെ ആയുധധാരികൾ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News