Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കറാച്ചി: പാകിസ്താനിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന തീവ്രവാദി ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 18 സുരക്ഷാ ഗാര്‍ഡുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ പഴയ ടെര്‍മിനലിൽ വെച്ച് ഞായറാഴ്ച്ച അർദ്ധരാത്രിയോടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ച ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്.തോക്കും ഗ്രെനേഡും ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തിനും റണ്‍വേക്കും വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സംഭവത്തെത്തുടര്‍ന്ന് വിമാനഗതാഗതം നിർത്തി വെയ്ക്കുകയും വിമാനത്താവളം അടച്ചു പൂട്ടുകയും ചെയ്തു.
–
Leave a Reply