Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2026 2:41 pm

Menu

Published on October 5, 2016 at 8:47 am

പാക് വെടിനിര്‍ത്തല്‍ ലംഘനത്തിന് പിന്നാലെ കുല്‍ഗാമിലെ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം

terrorists-attack-police-station-in-kulgam-in-jk

കശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കുല്‍ഗാമിലെ യാരിപോറയിലെ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യായിട്ടില്ല.അതേസമയം, ഇന്ത്യന്‍ പോസ്റ്റകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യം വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് നാലാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.കുല്‍ഗാമിലെ യാരിപോറയിലെ പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യായിട്ടില്ല.അതേസമയം, ഇന്ത്യന്‍ പോസ്റ്റകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യം വെടിവെപ്പ് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് നാലാം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

വലിയ മോട്ടോര്‍ ബോബുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു നാഷേറ സെക്ടറില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ ആക്രമണം. ആക്രമണത്തില്‍ നാല് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. നിരവധി കടകള്‍ കത്തി നശിച്ചു. ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ ഒരു പാക് സൈനിക പോസ്റ്റ് തകര്‍ത്തതായും സൂചനയുണ്ട്. പാകിസ്താന്റെ അതിര്‍ത്തി കടന്ന് തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നാലെ ഇത് ആറാം തവണയാണ് പാകിസ്താന്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്.

Terrorists Attack Police Station in Kulgam in J&K
പൂഞ്ച് ജില്ലയിലെ  മണ്ഡി, സബ്സിയാന്‍, ഷാപുര്‍, കൃഷ്ണഗതി എന്നീ സൈനിക പോസ്റ്റുകള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. സൈനിക പോസ്റ്റിലെ ഒരു ഡീസല്‍ ടാങ്ക് ഷെല്‍ പൊട്ടി തീപിടിച്ചതിനെതുടര്‍ന്ന് നിരവധി കടകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു.പാക് അധീന കശ്മീരില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനുശേഷം നിയന്ത്രണരേഖയില്‍ രൂക്ഷമായ വെടിവെപ്പാണ് നടക്കുന്നത്.

അതിര്‍ത്തിപ്രദേശത്ത് പാക് കരസേന സേനാവിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്.. പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളും പരിശീലന കേന്ദ്രങ്ങളും പൂര്‍ണമായി തകര്‍ക്കണമെങ്കില്‍ ആറു മാസത്തെ നിരന്തരമായ നടപടി ആവശ്യമാണെന്ന് കരസേനാ നേതൃത്വം കേന്ദ്രസര്‍ക്കാറിനെ അറിയിച്ചത്.മിന്നലാക്രമണങ്ങള്‍ ഇനിയും ആവശ്യമായി വന്നേക്കുമെന്നാണ് സൈനിക നേതൃത്വം കരുതുന്നത്.

Terrorists Attack Police Station in Kulgam in J&K

പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയശേഷം നിയന്ത്രണരേഖയ്ക്കു സമീപം പാകിസ്താന്‍ സേനാവിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.മിന്നലാക്രമണത്തിനു മുമ്പുതന്നെ ഇന്ത്യന്‍ കരസേന നിയന്ത്രണരേഖയ്ക്കു സമീപം ജാഗ്രത വര്‍ധിപ്പിച്ചിരുന്നു. കരസേന തങ്ങളുടെ വടക്കന്‍ കമാന്‍ഡിന് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ പാകിസ്താന്‍ എന്തെങ്കിലും സൈനിക സാഹസത്തിന് മുതിര്‍ന്നാല്‍ അതിനെ നേരിടാന്‍ കരസേന സജ്ജരാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News