Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാനത്തെവിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ടെക്സ്റ്റ്ബുക്കുകള്‍ രസകരവും കൂടുതല്‍ വിജ്ഞാനപ്രദവും ആക്കാനുള്ള തീരുമാനഫലമായി സ്കൂളുകളില്‍ ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ വരുന്നു . പുസ്തകം പൂര്‍ണരൂപത്തില്‍ ഓണ്‍ലൈനിലാക്കി പാഠഭാഗങ്ങളില്‍ കൂടുതല്‍ ആശയവ്യക്തത വേണ്ടിടത്ത് അടയാളപ്പെടുത്തും. അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയൊ ഉള്‍പ്പെടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കും. ഇന്ത്യയില്‍ ഇതാദ്യമാണു സ്കൂള്‍ പാഠപുസ്തകങ്ങളിലെ വിവിധ വിഷയങ്ങളുടെ ക്ലാസും വിശദീകരണവും അതത് മേഖലയിലെ പ്രശസ്തരും പ്രഗത്ഭരും കുട്ടികള്‍ക്ക് നേരിട്ടു ലഭ്യമാക്കുന്നത്.
സാമൂഹിക പങ്കാളിത്തത്തോടെ പഠന വിഭവങ്ങള്‍ ശേഖരിച്ച് കുട്ടികള്‍ക്കു ലഭ്യമാക്കുന്ന ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ് ബുക്ക് സംവിധാനം സംസ്ഥാനത്തു നടപ്പാക്കുന്നതു പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഐടി അറ്റ് സ്കൂള്‍ പ്രൊജക്റ്റാണ്.
പ്രയാസമോറിയ പാഠഭാഗങ്ങള്‍ക്ക് അനേകം ആളുകളുടെ വ്യത്യസ്ത വിശദീകരണം ലഭിക്കുമെന്നതാണു ഡിസിടിയുടെ സവിശേഷത. പാഠപുസ്തകങ്ങളിലൂടെ കേട്ടറിവ് മാത്രം നേടിയിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരിട്ടുള്ള വിഡിയോ കണ്ടന്‍റുകള്‍ ഒരു പുതിയ അനുഭവമാകും. ഒരിക്കല്‍പോലും കാണാന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത ശാസ്ത്രജ്ഞരെയും പണ്ഡിതരെയും വിദ്യാഭ്യാസ വിചക്ഷണരെയും കാണുന്നതിനും അറിയുന്നതിനും ഇത് അവസരമൊരുക്കുന്നു. പെഴ്സണല്‍ കംപ്യൂട്ടറുകള്‍ മുതല്‍ മൊബൈല്‍ ഫോണുകളില്‍ വരെ ഈ പാഠഭാഗങ്ങള്‍ ലഭ്യമാകും.
Leave a Reply