Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെന്നിന്ത്യന്‍ താരം അജിത്ത് ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അജിത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണയ്‌ക്കുന്ന കാര്യം അജിത് കൂടിക്കാഴ്‌ചയില്‍ മോഡിയെ അറിയിക്കുമെന്നും തമിഴ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മങ്കാത്ത എന്ന സിനിമയുടെ റിലീസിന് മുന്നോടിയായ അജിത് തന്റെ ഫാന്‍സ് അസോസിയേഷനുകള്‍ പിരിച്ചുവിട്ടിരുന്നു. അജിത് വിജയ് ആരാധകര്‍ തമ്മിലുള്ള അനാരോഗ്യകരമായ ശത്രുത മുന്‍നിര്‍ത്തിയാണ് ആരാധക സംഘടന പിരിച്ചുവിട്ടത്.ജയളിതയെയും കരുണാനിധിയെയും ഭരണത്തില്‍ മാറ്റി നിര്‍ത്താന്‍ വന്‍ജനപിന്തുണയുള്ള ചലച്ചിത്രതാരത്തെ കൂടെ നിര്‍ത്തണമെന്ന നിലപാട് ബി.ജെ.പിക്ക് നേരത്തെ മുതല്‍ ഉണ്ടായിരുന്നു. തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോഡി രജനീകാന്തുമായി നടത്തിയ കൂടിക്കാഴ്‌ച രജനിയുടെ രാഷ്ര്‌ടീയ പ്രവേശനത്തിന്റെ സൂചനയായും പ്രചരിച്ചിരുന്നു.
അതേസമയം വാര്‍ത്തകളോട് അജിത്തോ ബി.ജെ.പിയോ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. അജിത് രാഷ്ര്‌ടീയത്തില്‍ പ്രവേശിക്കുമെന്ന സൂചനകളെ തമിഴക രാഷ്ര്‌ടീയവും കരുതലോടെയാണ് കാണുന്നത്.
Leave a Reply