Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:48 am

Menu

Published on November 6, 2015 at 11:48 am

അജിത്തിന് വീണ്ടും ശസ്ത്രക്രിയ…!

thala-ajith-undergo-yet-another-surgery

മിക്കപ്പോഴും സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ വയ്ക്കാതെ അഭിനയിക്കുന്നതുകൊണ്ട് തന്നെ ഷൂട്ടിങിനിടെ പരിക്ക് പറ്റുന്നത് അജിത്തിന് പുത്തരിയല്ല. ആ ധൈര്യത്തെ സിനിമയ്ക്കകത്തു നിന്നുപോലും പലരും പുകഴ്ത്താറുമുണ്ട്. അങ്ങനെ ചില രംഗങ്ങള്‍ ചിത്രീകരിക്കെ ആരംഭം, ബില്ല ടു, മങ്കാത്ത, വീരം തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ശാത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ശിവ സംവിധാനം ചെയ്യുന്ന വേതാളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പരിക്ക് പറ്റിയെന്നാണ് കേള്‍ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഒരു വര്‍ഷം മുന്‍പ് അപകടത്തില്‍ ശസ്ത്രക്രിയ നടന്ന അതേകാലിനാണ് ഇത്തവണയും പരുക്കേറ്റത്. പരുക്ക് ഭേദമായെങ്കിലും വീണ്ടും ഒരു സര്‍ജറി കൂടി കാലില്‍ നടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് ആരാധകരെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്.

Loading...

Comments are closed.

More News