Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 5, 2025 11:50 am

Menu

Published on September 30, 2017 at 2:21 pm

തരംഗമാവാതെ ഈ തരംഗം – റിവ്യൂ

tharangam-malayalam-movie-review

നൂഷ് നിർമിക്കുന്ന ആദ്യ മലയാള സിനിമ, ഒപ്പം ടോവിനോ ബാലു വർഗീസ് എന്നിവർ അരങ്ങിലും. ചെറുതല്ലാത്ത പ്രതീക്ഷകളോടെയാണ് തരംഗം പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. മലയാള സിനിമയിൽ ഒട്ടനവധി പരീക്ഷണ ചിത്രങ്ങൾ ഈയയുടത്ത കാലത്തായി ഇറങ്ങുകയുണ്ടായി. പലതും സാമ്പത്തികമായി വലിയ വിജയമായില്ലെങ്കിലും മാറുന്ന മലയാള സിനിമയുടെ പുതിയ മുഖം വിളിച്ചോതുന്നവയായിരുന്നു. അത്തരത്തിൽ ഒരു പരീക്ഷണമാണ് നവാഗത സംവിധായകൻ ഡൊമിനിക് തരംഗം- ദി ക്യൂരിയസ് കേസ് ഓഫ് കള്ളൻ പവിത്രനിലൂടെ അവതരിപ്പിക്കാകാൻ ശ്രമിച്ചിരിക്കുന്നത്.

സിനിമക്ക് പറയാനുള്ളത്

ഒരു പ്രത്യേക സാഹചര്യത്തിൽ സസ്പെൻഷനിലാകുന്ന ട്രാഫിക് പൊലിസുകാരായ ടോവിനോയുടെയും ബാലു വർഗീസിന്റെയും കഥാപാത്രങ്ങളിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഈ സമയത്ത് പെട്ടെന്ന് കുറച്ചധികം പണത്തിന്റെ ആവശ്യം വരുന്ന രണ്ടുപേരുംകൂടെ ഒരു ദൗത്യം ഏറ്റെടുക്കുന്നു. അത് വിജയിച്ചാൽ അവർക്ക് ആവശ്യമായ പണം കിട്ടുകയും ചെയ്യും. പക്ഷെ അവർ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.. ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി വലിയ വലിയ കുരുക്കുകളിലേക്ക് അവർ എത്തിചേരുകയും ചെയ്യുന്നു.

നല്ലതും ചീത്തയും

പരീക്ഷണ സിനിമകൾ പലതും മലയാള സംവിധായകർക്ക് കയ്പ്പ് നിറഞ്ഞ അനുഭവങ്ങളാണ് നൽകാറുള്ളത്. വിജയ സാധ്യത ഇത്തരം ചിത്രങ്ങളിൽ പലതിനും കുറവാണെങ്കിലും മനസ്സിൽ ഉദ്ദേശിച്ച ഒരു വിഷയം ആഗ്രഹിക്കുന്ന രീതിയിൽ എടുത്ത് ഇത്തരം സംവിധായകർ മികവ് കാട്ടാറുമുണ്ട്. ആ ഒരു രീതിയിൽ സംവിധായകൻ കയ്യടി നേടുന്നുണ്ടെങ്കിലും സിനിമ എത്രത്തോളം പ്രേക്ഷകർ സ്വീകരിക്കും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

പ്രിയദർശൻ സിനിമകൾ, ചില ഇംഗ്ലീഷ് സിനിമകൾ എന്നിവയിൽ നിന്നെല്ലാം ഇൻസ്പിറേഷൻ എടുത്താണ് തന്റെ ആദ്യ ചിത്രം ചെയ്യുന്നതെന്ന് സംവിധായകൻ ആദ്യം തന്നെ പറയുന്നുണ്ടെങ്കിലും ആ ഇൻസ്പിറേഷനിൽ എടുത്ത കാര്യങ്ങൾ വേണ്ടത്ര പ്രേക്ഷകരിൽ താല്പര്യം ജനിപ്പിക്കുമോ എന്നത് സംശയമാണ്.

പരീക്ഷണ ചിത്രങ്ങൾക്ക് പേര് കേട്ട തമിഴിൽ നിന്നും കടമെടുത്ത അവതരണ ശൈലിയിലാണ് സിനിമ വികസിക്കുന്നത്. ഒപ്പം പ്രിയദർശൻ സിനിമകളിലൊക്കെ നമ്മൾ കണ്ടു ശീലിച്ച നർമ്മ രംഗങ്ങളും ഇവിടെ കാണാം. ഒന്നിൽ നിന്നും മറ്റൊന്നിലേക്കായി കുരുക്കുകൾ കൂടി വരുന്ന.. കഥ പരസ്പരം പലരിലേക്കും ബന്ധപ്പെട്ടു കിടക്കുന്ന രീതിയിലുള്ള അവതരണം. ചിരിയോടൊപ്പം ആക്ഷനും ത്രില്ലും എല്ലാം കൂടെ ചേർന്ന് ഒരുവിധം കണ്ടിരിക്കാം.

എങ്കിലും പ്രേക്ഷകമനസ്സ് മനസ്സിലാക്കാതെ എടുക്കുന്ന സിനിമകൾക്ക് വന്നേക്കാവുന്ന ഗതി ഈ ചിത്രത്തിനും വരും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ടോവിനോ, ബാലു വർഗീസ്, മറ്റു കഥാപാത്രങ്ങളൊക്കെ തങ്ങളുടെ വേഷങ്ങൾ കുഴപ്പമില്ലാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു പരിധി വരെ എന്റർടൈനർ പരിധിയിൽ പെടുത്താൻ പറ്റുകയും ചെയ്യും ഈ ചിത്രത്തെ. ചിരിപ്പിക്കുന്ന ഒരുപിടി രംഗങ്ങൾ ചിത്രത്തിലുണ്ട് എന്നതോടൊപ്പം ചില സീനുകളൊക്കെ എടുത്ത രീതിയും മികച്ചതായിരുന്നു. ആക്ഷേപഹാസ്യ ചിത്രങ്ങളുടെ ഗണത്തിൽ പെടുത്താവുന്ന ഈ ചിത്രം ചിരിയും ചിന്തയും ത്രില്ലും എല്ലാം തന്നെ ഒരേപോലെ അവതരിപ്പിക്കുന്നുമുണ്ട്. അവസാനം ഒരു കാമിയോ റോളും ചിത്രത്തിലുണ്ട്.

കാണണോ വേണ്ടയോ

ഇത്തരം സിനിമകളെ സംബന്ധിച്ചെടുത്തോളം ഇഷ്ടപ്പെടുമോ ഇല്ലയോ എന്നത് ഓരോരുത്തരെ സംബന്ധിച്ചെടുത്തോളം വ്യത്യസ്തമായിരിക്കും. ഓരോരുത്തരുടെയും ആസ്വാദന ശൈലി തികച്ചും വ്യത്യസ്തമാണല്ലോ. പ്രത്യേകിച്ചും ഇത്തരം സിനിമകളോട് അധികമായി താൽപര്യമുള്ളവർക്ക്. നിരാശ നൽകില്ല ചിത്രം. അവർക്ക് തീർത്തും ഇഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണ സിനിമാപ്രേക്ഷകർക്കോ കുടുംബ പ്രേക്ഷകർക്കോ വേണ്ടത്ര രീതിയിൽ സിനിമ ദഹിക്കണമെന്നുമില്ല.

Rating 2.5/5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News