Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 5:19 pm

Menu

Published on January 16, 2014 at 9:50 am

ശശി തരൂരിന് പാക്ക് മാധ്യമപ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധം;വിവാഹ മോചനത്തിന് ഒരുങ്ങുന്നുവെന്ന് സുനന്ദ പുഷ്കര്‍

tharoors-twitter-account-hacked-wife-to-seek-divorce

കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിൻറെ മൂന്നാം ഭാര്യ സുനന്ദ പുഷ്കര്‍ വിവാഹമോചനത്തിനൊരുങ്ങുന്നു.ശശി തരൂരിൻറെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതല്ലെന്ന് സുനന്ദപുഷ്കര്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി.താനാണ് തരൂരിൻറെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.തരൂരിന് ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അപമാനിതയായെന്നും സുനന്ദ അഭിമുഖത്തില്‍ പറഞ്ഞു.പാകിസ്താനി പത്രപ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാറിന് തരൂരിന്‍്റെ ട്വിറ്ററില്‍ നിന്ന് സന്ദേശങ്ങള്‍ പോയതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതായി വ്യക്തമായത്.ശശി തരൂരിന് മെഹര്‍ തരാറുമായി ബന്ധമുണ്ടെന്നും തരൂരിൻറെ അക്കൗണ്ട് വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തി.സ്ത്രീ,ഭാര്യ എന്നീ നിലകളില്‍ മാനസീകമായി തകര്‍ന്നതായും ഐ.പി.എല്‍ വിവാദത്തിലുള്‍പ്പെടെ തരൂരിനു വേണ്ടി കുറ്റം ഏറ്റെടുത്തിട്ടുണ്ടെന്നും സുനന്ദ പറഞ്ഞു.മാധ്യമ പ്രവര്‍ത്തകയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പരം സന്ദേശങ്ങള്‍ കൈമാറിയതിൻറെ തെളിവുകള്‍ തൻറെ പക്കലുണ്ടെന്നും സുനന്ദ പറഞ്ഞു.ബുധനാഴ്ച തരൂരിൻറെ അക്കൗണ്ടില്‍ നിന്നും പാക് മാധ്യമപ്രവര്‍ത്തകയ്ക്ക് സന്ദേശം പോയിരുന്നു.എന്നാല്‍ തൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു തരൂരിൻറെ വിശദീകരണം.തരൂരിൻറെ അക്കൗണ്ട് വഴി ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നും സുനന്ദ വെളിപ്പെടുത്തിയിട്ടുണ്ട്. 2010 ഏപ്രിലിലായിരുന്നു ശശി തരൂര്‍ സുനന്ദ പുഷ്കര്‍ വിവാഹം നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News