Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 6:41 pm

Menu

Published on February 8, 2014 at 3:07 pm

വാലന്റെന്‍സ് ഡേ ആഘോഷിക്കുന്നവർക്കായി ഏറ്റവും ചെലവേറിയ ഒരു സദ്യ

the-61000-valentines-meal-worlds-most-expensive-v-day-menu-features-white-caviar-gold-leaf-and-bluefin-tuna

വാലന്റെന്‍സ് ഡേ ആഘോഷിക്കുന്നവര്‍ക്ക് മാത്രമായി ലണ്ടനില്‍ ഒരു സദ്യയൊരുക്കുന്നു!ലോക പ്രസിദ്ധ പാചകവിദഗ്ദന്‍ ആദം സിമ്മോണ്ടാണ് സദ്യ ഒരുക്കുന്നത്.ഈ ദിവസത്തിന്  മാത്രമായി പ്രത്യേകമൊരുങ്ങുന്ന ഈ സദ്യയുടെ ചിലവ് 61,000 പൗണ്ടാണ് (ഇന്ത്യന്‍ രൂപ 6224135).ലോകത്തിലെ ഏറ്റവും ചിലവേറിയ ഈ സദ്യയൊരുക്കുന്നത് ലോകപ്രസിദ്ധ പാചകവിദഗ്ദന്‍ ആദം സിമ്മോണ്ട് ആണ്. മത്സ്യമുട്ടകള്‍ കൊണ്ടുണ്ടാക്കിയ പ്രത്യേകതരം ഭക്ഷണം, ആമകള്‍, മുത്തുച്ചിപ്പി, ബ്ലൂഫിന്‍ ടൂണ എന്നിങ്ങനെ വിഭവസമൃദ്ധമായും അപൂര്‍വ്വവുമായാണ് സദ്യ ഒരുങ്ങുന്നത്.ഇതില്‍ ബ്ലൂഫിന്‍ എന്ന മത്സ്യത്തിന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.വിഭവസമൃദ്ധമായ, പ്രണയത്തില്‍ ചാലിച്ച ഭക്ഷണങ്ങള്‍ക്കൊപ്പം അപൂര്‍വ്വയിനം വീഞ്ഞും വൈനും സദ്യയ്‌ക്കൊപ്പം വിളമ്പുന്നുണ്ട്. ഇതിലൊക്കെയുപരി പാട്ടുകാരും കവികളും വയലിനിസ്റ്റുകളും നിങ്ങളെ സന്തോഷിപ്പിക്കാന്‍ കൂട്ടത്തിലുണ്ടാവും എന്നതും ഈ സദ്യയുടെ രുചി കൂട്ടുന്നു. ലക്ഷ്വറി വെബ്‌സൈറ്റായ വേരിഫസ്റ്റ്ടു.കോമാണ് ഈ പ്രണയദിന സദ്യവട്ടം പുറത്തുവിട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News