Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 3:50 pm

Menu

Published on February 28, 2014 at 11:50 am

കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്..? ഒടുവില്‍ ഉത്തരം കിട്ടി

the-chicken-came-first-not-the-egg-scientists-prove

കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത്… ? വര്‍ഷങ്ങളായി നാം കേള്‍ക്കുന്ന കുഴപ്പിക്കുന്ന ചോദ്യമാണ്.പലരും തമാശയായും കാര്യമായും ഈ ചോദ്യം ചോദിക്കാറുണ്ട്.ഒടുവില്‍ ഇതിനുള്ള ഉത്തരം കിട്ടിയിരിക്കുന്നു. കോഴിയാണ് ആദ്യമുണ്ടായത് എന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. കോഴിമുട്ടയുടെ തോട് രൂപപ്പെടാന്‍ അത്യന്താപേക്ഷിതമായ ഒരു പ്രോട്ടീന്‍ കോഴിയുടെ അണ്ഡാശയത്തില്‍ മാത്രമേ ഉള്ളു എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഓവോക്ലെഡിഡിന്‍-17 (ഒസി-17) എന്ന പ്രോട്ടീന്‍ ആണ് മുട്ടയുടെ തോട് നിര്‍മ്മിക്കാന്‍ ആവശ്യമായി വേണ്ടത്. ഇതിനാല്‍ തന്നെ ഒരു കോഴി ഉണ്ടെങ്കില്‍ മാത്രമേ ഒരു മുട്ടയും ഉണ്ടാകൂ എന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. വാര്‍വിക്- ഷെഫീല്‍ഡ് സര്‍വകലാശാലകളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്, ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് മുട്ടയുടെ രൂപീകരണ പ്രക്രിയ നിരീക്ഷിപ്പോഴാണ് മുട്ടയുടെ പുറം തോട് രൂപപ്പെട്ട് വരുന്നതിന് ഒസി-17 അത്യാവശ്യമാണെന്ന് മനസ്സിലാക്കിയത്. എച്ച്ഇസിടിഒആര്‍ എന്ന സൂപ്പര്‍ കമ്പ്യൂട്ടറാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്. ഒസി -17 പ്രോട്ടീന്‍ കാല്‍സ്യം കാര്‍ബണേറ്റിനെ കാല്‍സ്യം ക്രിസ്റ്റല്‍ ആയി മാറ്റുകയാണ് ചെയ്യുന്നത്. കോഴിയില്‍ കാല്‍സ്യം ക്രിസ്റ്റല്‍ നിര്‍മ്മിക്കപ്പെടുന്ന വേഗത്തില്‍ മറ്റൊരു സ്പീഷിസിലും ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 24 മണിക്കൂറില്‍ 6 ഗ്രാം എന്ന കണക്കിലാണ് കോഴിയില്‍ കാല്‍സ്യം ക്രിസ്റ്റല്‍ ഷെല്‍ നിര്‍മ്മിക്കപ്പെടുന്നത്.ഇതിൻറെ  അടിസ്ഥാനത്തിലാണ് കോഴിയാണ് ആദ്യമുണ്ടായതെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞലോകം എത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News